നജീബ് വി.പി. (52) നിര്യാതനായി

മക്ക: മക്ക ഏഷ്യന്‍ പോളി ക്ലിനിക്ക് ജനറല്‍ മാനേജര്‍ നജീബ് വി.പി. (52) ഹൃദയ സ്തംഭനം മൂലം മക്കയില്‍ നിര്യാതനായി. ഞായറാഴ്ച രാത്രിയിലായിരുന്നു നിര്യാണം. നാട്ടില്‍നിന്നും ഉംറക്കെത്തിയവരെ മക്കയിലെ ഹറമില്‍ സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്.
ഭാര്യ: തലശേരി കണ്ണമ്പത്ത് സ്വദേശിയും ഇപ്പോള്‍ മാഹി പെരിങ്ങാടി നൂട്ടില്‍ ഡെന്റല്‍ കോളജിനടുത്ത് താമസിക്കുന്ന മേലെകണ്ടി മുഹമ്മദലിയുടെ മകള്‍ ഫാഇസ. മക്കള്‍: ആത്തിഫ്, അഫ്‌റ, അമല്‍. സഹോദരങ്ങള്‍ മുജീബ് (റിയാദ്), ശുഹൈബ് (ചെന്നൈ), ആയിശ (ജിദ്ദ).
ഖബറടക്കം മക്കയില്‍ നടക്കും.






