ഷറഫിയ കെ.എം.സി.സി.ക്ക് പുതിയ നേതൃത്വം

ജിദ്ദ: ‘കെ.എം.സി.സിയില്‍ അംഗമാവുക പ്രവാസത്തിന്റ നന്മയാവുക’ എന്ന പ്രമേയത്തില്‍ സൗദിയില്‍ നടന്നുവരുന്ന അംഗത്വ ക്യാമ്പയിന്റെ ഭാഗമായി ജിദ്ദ ഷറഫിയ ഏരിയ കെഎംസിസി സമ്മേളനം ഷറഫിയ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് റസാഖ് അണക്കായി അദ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.

നിരീക്ഷകന്മാരായ സൗത്ത് സോണ്‍ കെഎംസിസി പ്രസിഡന്റ് നസീര്‍ വാവ കുഞ്ഞ്, കോഴിക്കോട് ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് ടികെ. അബ്ദുറഹിമാന്‍, ജാഫറലി എന്നിവര്‍ സംസാരിച്ചു.

സമ്മേളനത്തോടനുബന്ധിച്ചു നടന്ന പുതിയ ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര നേതൃത്വം നല്‍കി. അഷ്‌റഫ് നല്ലെടത്ത് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ലത്തീഫ് പൊന്നാട് സ്വാഗതവും സി.ടി ശിഹാബ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍: യാഖൂബ് തുറക്കല്‍(പ്രസിഡന്റ്), മജീദ് കോട്ടീരി, മുനീര്‍ മേല്‍മുറി, ഖാലിദ് തലശ്ശേരി, യാഷിഖ് കുരിക്കള്‍(വൈസ് പ്രസിഡന്റ്മാര്‍), സി.ടി ശിഹാബ് പൂക്കോട്ടൂര്‍(ജനറല്‍ സെക്രട്ടറി), സുബൈര്‍ നെല്ലികുത്ത്, റഫീഖ് മഞ്ചേരി, അന്‍വര്‍ വെട്ടുപാറ, റഫീഖ് പൂളക്കണ്ണി മൈലപ്പുറം(സെക്രട്ടറിമാര്‍), അലവിക്കുട്ടി പുതുശ്ശേരി(ട്രഷറര്‍).

ചെറി മഞ്ചേരി(ഉപദേശകസമിതി ചെയര്‍മാന്‍), ജാഫറലി പാലക്കോട്, സമദ് വേങ്ങര, സി.എച്ച് കുഞ്ഞിപ്പ, സമദ് വള്ളിക്കാപ്പറ്റ(ഉപദേശക സമിതി അംഗങ്ങള്‍).
ഫോട്ടോ: ഷറഫിയ ഏരിയ കെഎംസിസി സമ്മേളനം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്യുന്നു.