സൗദി അറേബ്യയില്‍ മേഘങ്ങള്‍ ചിതറിക്കുന്നു എന്ന ആരോപണം തെറ്റ്; എന്‍സിഎം വക്താവ്

റിയാദ്: സൗദി അറേബ്യയില്‍ മേഘങ്ങളെ ചിതറിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികളോ പരിപാടികളോ ഇല്ലെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി പറഞ്ഞു.
മഴ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയില്‍ ക്ലൗഡ് സീഡിംഗ് വര്‍ധിപ്പിക്കാനുള്ള പദ്ധതി മാത്രമേ ഉള്ളൂവെന്നും രാജ്യം ഒരു അര്‍ദ്ധ മരുഭൂമിയാണെന്നും ഏത് സമയത്തും വെള്ളം ആവശ്യമാണെന്നും അല്‍ ഖഹ്താനി പറഞ്ഞു.
സൗദി അറേബ്യയില്‍ ചിതറിക്കിടക്കുന്ന മേഘങ്ങളെ കുറിച്ച് പറയുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് മഴക്കാലങ്ങളില്‍ എപ്പോഴും ആവര്‍ത്തിക്കുന്ന ഒരു കിംവദന്തിയാണെന്നും ഇത് അസത്യമായ വിവരമാണെന്നും അല്‍ ഖഹ്താനി ചൂണ്ടിക്കാട്ടി.
സൗദി അറേബ്യക്ക് ഓരോ മഴത്തുള്ളിയും ആവശ്യമാണെന്നും അതിന് ജലസംഭരണം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.






