സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ, കുട്ടികളും അധ്യാപികയും ചികിത്സ തേടി

♣ ആന്‍സി വിനീഷ

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് വീണ്ടും ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയില്‍ സ്‌കൂളിലെ 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി. സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന് വിതരണം ചെയ്ത ചിക്കന്‍ ബിരിയാണി കഴിച്ച കുട്ടികളില്‍ അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്നാണ് ചികിത്‌സ തേടിയത്.

കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് 19 കാരി അഞ്ജുശ്രീ പാര്‍വ്വതി മരിച്ചിരുന്നു.

ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ വിവിധ ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.