അപേക്ഷിച്ച ‘ഹജജ് പാക്കേജ്’ മാറ്റാന്‍ കഴിയില്ലെന്ന് ഹജജ് ഉംറ മന്ത്രാലയം

ജിദ്ദ: ഹജജ് നിര്‍വഹിക്കുന്നതിനായി ആഭ്യന്തര ഹാജിമാര്‍ ബുക്ക് ചെയ്ത പാക്കേജില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന് സൗദി ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രാലയം മറുപടി നല്‍കിയിട്ടുള്ളത്.

അപേക്ഷിച്ച പാക്കേജ് മാറ്റാനുള്ള ഫീച്ചപ്പര്‍ ഒന്നുമില്ലെന്നും എന്നാല്‍ റിസര്‍വേഷന്‍ റദ്ദാക്കുവാന്‍ വെബ്‌സൈറ്റ് വഴിയും നുസ്‌ക്ക് ആപ്‌ളിക്കേഷന്‍ വഴിയും കഴിയും. ലഭ്യമാകുന്ന സീറ്റുകള്‍ക്കനുസരിച്ച് വീണ്ടും ബുക്ക് ചെയ്യാമെന്നും മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.

1444 ഹിജ്‌റ സീസണിലെ ഹജജ് പാക്കേജിന് ആഭ്യന്തര തീര്‍ഥാടകര്‍ക്ക് പാക്കേജിനുള്ള തുക ഗഡുക്കളായി അടക്കാനാകും.  മുന്‍  കാലങ്ങളില്‍ ഒറ്റ തവണയായി മുഴുവന്‍ സംഖയയും അടക്കേണ്ടിയിരുന്നു. 3 ഗഡുക്കളായി തുക നല്‍കുവാനുള്ള സംവിധാനമാണ് മന്ത്രാലയം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.