വര്‍ണ്ണാഭമായി കാളികാവോത്സവ് – 2023

ജിദ്ദ: കാളികാവ് ഏരിയാ പ്രവാസി അസോസിയേഷന്‍ (കാപ) ജിദ്ദയില്‍ സംഘടിപ്പിച്ച ”കാളികാവോത്സവ്- 2023 ” ശ്രദ്ധേയമായി. വൈവിധ്യമാര്‍ന്ന ചടങ്ങുകളോടെ നടന്ന വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കുടുംബ സംഗമവും കലാസന്ധ്യയും ഫുട്‌ബോള്‍ മേളയും സംഘടിപ്പിച്ചു.

വാര്‍ത്തകളും തൊഴില്‍ അറിയിപ്പും മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.  

ഇസ്തിറാഹ ജസീറയില്‍ നടന്ന പരിപാടിയില്‍ ഷിഹാബ് കിഴിശ്ശേരി അധ്യക്ഷ്യം വഹിച്ചു. അല്‍ റയാന്‍ അബ്ദുല്‍ സലാം ഉദ്ഘാടനം നിര്‍വ്വഹിച്ചു. വി. ഹുമയൂണ്‍ കബീര്‍ സ്വാഗതം പറഞ്ഞു. കോഴിക്കോട് മലബാര്‍ ഫിലീം ഡയറക്‌ടേഴ്‌സ് ക്ലബ്ബ് ഡോക്‌മെന്ററി, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം നേടിയ മുഹ്‌സിന്‍ കാളികാവിനെ മെമന്‍േറാ നല്‍കി ആദരിച്ചു. സമീര്‍ ബാബു പി (മവാസ), അന്‍വര്‍ കെ.ടി (ഉപ്പ), മുജീബ് റഹ്‌മാന്‍ (അഗ്‌വ) പ്രസംഗിച്ചു. തിയറ്റര്‍ നടന കലാരംഗത്ത് ശ്രദ്ദേയമായ മുഹ്‌സിന്‍ കാളികാവിന്റെ നേതൃത്വത്തില്‍ നടന്ന തിയറ്റര്‍ ക്യാമ്പ് വേറിട്ടൊരനുഭവമായി.

ജിദ്ദയിലെ ആദ്യ വനിതാ സഹസംവിധായകയായ തുഷാര ശിഹാബിന്റെ സഹായവും കൂടിയായപ്പോള്‍ പരിപാടിക്ക് ഏറെ മിഴിവേകി. ഇതോടൊപ്പം ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്, കുട്ടികള്‍ക്ക് വിവിധ മത്സരങ്ങള്‍, ഗാനമേള, മിമിക്രി തുടങ്ങിയ പരിപാടികളുമുണ്ടായിരുന്നു. ബാബു, സാലിം, മുഹമ്മദാലി, സുധീര്‍ രാമനാട്ടുകര, സന്തോഷ്, ഗിരീഷ്, സി.പി മുജീബ് റഹ്‌മാാന്‍, ഉമൈറ വി.പി, ഷിഹാബ്, അഭിജിത് എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള അരങ്ങേറി. ഷാനവാസ് ഈശ്വരത്ത് അവതരിപ്പിച്ച മിമിക്രിയും ഹൃദ്യമായി. നൂഹ ഫാത്തിമ, ഹിന റഹ്‌മാന്‍, റീഹ അന്‍വര്‍ എന്നിവര്‍ സംഘഗാനം അവതരിപ്പിച്ചു. ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ചെങ്കോട് വാരിയേഴ്‌സ് ജേതാക്കളായി. ടൗണ്‍ ടീം കാളികാവ് റണ്ണേഴ്‌സപ്പു നേടി. പ്രസാദ്, നിബിന്‍, ക്രിഷ്, അഭിജിത് തുടങ്ങിയവര്‍ കളിക്കാര പരിചയപ്പെട്ടു. ഏറ്റവും നല്ല കളിക്കാരായി ബാബൂട്ടനേയും സഫ് വാനേയും തെരഞ്ഞെടുത്തു. ഡാനിഷ് (ടോപ് സ്‌കോറര്‍), അഷ്‌റഫ് നല്ല ഗോള്‍കീപ്പര്‍ക്ക് അര്‍ഹരായി. ഷൂട്ടൗട്ട് മത്സരത്തില്‍ സമീര്‍ പൂളക്കല്‍, നൂറാസ് മുഹമ്മദ്, മുഹമ്മദ് സാമിര്‍ വിജയികളായി. കുട്ടികള്‍ക്കായി കളറിംഗ്, മിഠായി പെറുക്കല്‍, ബോള്‍ഗാതറിംഗ് തുടങ്ങിയ മത്സരങ്ങള്‍ നടത്തി.

സി.കെ. മുജീബ്, ഉമ്മര്‍ കെ.കെ, മുറ്റിയാര്‍, താഹിര്‍, ഷാനവാസ് പുലത്ത്, ഇര്‍ഷാദ് മാഞ്ചേരി കുരിക്കള്‍, ഷമീര്‍ ചാഴിയോട്, ജംഷീദ് നെച്ചിക്കാടന്‍, സാജിദ് ബാബു, ബഷീര്‍ ഒറ്റമാളിയക്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കായി ഏര്‍പ്പെടുത്തിയ മെഗാഡ്രോയില്‍ നൂറാസ് മുഹമ്മദ്, അന്‍വര്‍ കെ.ടി യഥാക്രമം ”ഏഷ്യന്‍ ടൈംസ്, ഷറഫിയ്യ” , ”റീഗല്‍ ഡെ 2 ഡെ, ഷറഫിയ്യ” സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ക്കര്‍ഹരായി. മറ്റു മത്സരങ്ങള്‍ക്ക് ബദര്‍ തമാം പോളിക്ലിനിക്, അബാന്‍ ഒപ്റ്റിക്കല്‍സ് സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്‌നൈവര്‍ അനന്തമംഗലത്തിന്റെ നന്ദി പ്രകാശനത്തോടെ കാളികാ വോത്സവം 2023 ന് സമാപനം കുറിച്ചു.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com