ജിദ്ദ കേരള പൗരാവലി വര്ണ്ണാഭമായ പരിപാടികളോടെ ലോക കപ്പിനെ വരവേല്ക്കും

ജിദ്ദ: നവംബര്‍ ഇരുപതിന് ഖത്തറില്‍ കിക്ക് ഓഫ് ചെയ്യുന്ന ലോക കപ്പിനെ വരവേല്‍ക്കാന്‍ ജിദ്ദ കേരള പൗരാവലി വേള്‍ഡ് കപ്പ് ഫിയസ്റ്റ എന്നപേരില്‍ വര്‍ണ്ണാഭമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
നവംബര്‍ 18 വെള്ളിയാഴ്ച്ച വൈകീട്ട് 5:30 മുതല്‍ ജിദ്ദ ഖാലിദ് ബിന്‍ വലീദ് റിയല്‍ കേരള സ്‌റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. സെവന്‍സ് സോക്കര്‍, മാര്‍ച്ച് പാസ്‌ററ്, ഷൂട്ട് ഔട്ട്, ഗേള്‍സ് ഫുട്‌ബോള്‍, അര്‍ജെന്റീന 7 ആന്റ് ബ്രസീല്‍ 7, ഫ്‌ലാഷ് മോബ്, ഓട്ടം തുള്ളല്‍, ഒപ്പന തുടങ്ങിയ വിവിധ കേരളീയ കലാ രൂപങ്ങള്‍ തുടങ്ങിയവ ഫിയസ്റ്റക്ക് മാറ്റുകൂട്ടുമെന്ന് ജിദ്ദയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജിദ്ദ കേരള പൗരാവലി ഭാരവാഹികള്‍ പറഞ്ഞു.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുള്ള ജില്ലാ പ്രാദേശിക കൂട്ടായ്മയിലെ കലാ കായിക പ്രേമികളുടെ സാന്നിധ്യം വിവിധ പരിപാടികളില്‍ ഉണ്ടായിരിക്കും. തിരുവന്തപുരം സ്വദേശി സംഗമം, ജെ.എന്‍.എച് എഫ്.സി, ജിദ്ദ പാന്തേഴ്‌സ് ഫോറം, കൊല്ലം ജില്ലാ പ്രവാസി കൂട്ടായ്മ, വയനാട്, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലാ സംഘടനകള്‍ക്ക് പുറമെ ടീം തരിവളയും ഇശല്‍ കലാ വേദിയും പാരിപാടിയുടെ ഭാഗമാകും
ജിദ്ദയിലെ സാമൂഹ്യ സാംസ്‌കാരിക കായിക കലാ രംഗത്തുള്ള സംഘടനകളുടെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും പിന്തുണ ജിദ്ദ കേരള പൗരാവലി നടത്തുന്ന വേള്‍ഡ് കപ്പ് ഫിയസ്റ്റക്ക് ലഭിച്ചിട്ടുണ്ട്
തുറായ റോയല്‍ എഫ് സി, ഗ്‌ളോബ് എഫ് സി, ഇത്തിഹാദ് എഫ് സി, കെ.എല്‍.ടെന്‍ ജിദ്ദ എഫ് സി, ജസാ സ്‌പോര്‍ട്‌സ് അക്കാഡമി എന്നീ ടീമുകളാണ് ലീഗ് അടിസ്ഥാനത്തിലുള്ള സെവന്‍സ് സോക്കറില്‍ മാറ്റുരക്കുന്നത്. വേള്‍ഡ് കപ്പ് മാതൃകയിലുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും വിജയികള്‍ക്ക് സമ്മാനിക്കും
വേള്‍ഡ് കപ്പ് ഫിയസ്റ്റയോട് അനുബന്ധിച്ച് വിതരണം ചെയ്യുന്ന സമ്മാന കൂപ്പണിലെ വിജയികള്‍ക്ക് മൂന്ന് ടെലിവിഷനുകള്‍ പരിപാടിയില്‍ വെച്ച് വിതരണം ചെയ്യും
കബീര്‍ കൊണ്ടോട്ടി (ചെയര്‍മാന്‍ ജിദ്ദ പൗരാവലി) മന്‍സൂര്‍ വയനാട് (ജനറല്‍ കണ്‍വീനര്‍) ഷരീഫ് അറക്കല്‍ (ട്രഷറര്‍) ഹിഫ്‌സുറഹ്‌മാാന്‍ (ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍) റാഫി ബീമാപള്ളി (ടൂര്‍ണ്ണമെന്റ് കമ്മിറ്റി കണ്‍വീനര്‍) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു






