വിവിധ പരിപാടികളോടെ തവ 9-ാം വാര്‍ഷികം ആഘോഷിച്ചു

ജിദ്ദ: തലശ്ശേരി ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍ (തവ) 9-ാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ഫാമിലി മീറ്റ് സംഘടിപ്പിച്ചു. തവ ഫാമിലി മീറ്റ് വ്യത്യസ്ത പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങള്‍ മീറ്റിന്റെ ഭാഗമായി നടന്നു. മുതിര്‍ന്നവര്‍ക്ക് നാനോ ക്രിക്കറ്റ്, പെനാള്‍ട്ടി ഷൂട്ടൗട്ട്, കമ്പവലി, കുട്ടികള്‍ക്കും കുടുംബിനികള്‍ക്കുമായി ലെമണ്‍ സ്പൂണ്‍, ഓട്ട മത്സരം, ത്രോയിംഗ് ബോള്‍ തുടങ്ങിയ വിവിധ പരിപാടികളാണ് നടന്നത്.

നാനോ ക്രിക്കറ്റ് മത്‌സരത്തില്‍ കബീര്‍ കെ.പി.കെ നേതൃത്വത്തിലുള്ള മട്ടന്നൂര്‍ സ്‌ട്രൈകേഴ്‌സ്, ഷൂട്ടൗട്ടില്‍ ഫൈസലിന്റെ നേതൃത്വത്തിലുള്ള തലശ്ശേരി ടൈഗേഴ്‌സ്, കമ്പവലിയില്‍ അഹമ്മദ് അസാസിന്റെ നേതൃത്വത്തിലുള്ള മാഹി ഫൈറ്റേഴ്‌സും വിജയികളായി.
മാസിന്‍ അനസിന്റെ ഖുര്‍ആന്‍ പാരായണത്തോടുകൂടിയാണ് ഫാമിലി മീറ്റ് തുടങ്ങിയത്. പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് കെ.എസ്.എ ചടങ്ങ് ഉദ്ഘാടനാം ചെയ്തു. ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ പെരിങ്ങാടി സ്വാഗതവും വൈസ് പ്രസിഡണ്ട് റാഫി പുന്നോള്‍ നന്ദിയും പറഞ്ഞു.
മുഹമ്മദ്, സഫീര്‍, അനസ് അണിയാരം, സിറാജ് തലശേരി, അബ്ദുല്‍ റഷീദ്, റാഫി സാഗര്‍, റഫീഖ്, സഹീര്‍, താജു, തഫ്‌സല്‍, അനസ്, ശംസീര്‍ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.






