ആറാം വാര്‍ഷിക സമ്മേളനം സമാപിച്ചു

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മണ്ഡലം ‘പ്രവാസി സഖാക്കള്‍ നവമാധ്യമ കൂട്ടായ്മ’യുടെ ആറാം വാര്‍ഷിക സമ്മേളനം വിവിധ പരിപാടികളോടെ അവസാനിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പുലാമന്തോള്‍ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌നേഹ വിരുന്നൊരുക്കി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. സിപിഐഎം പെരിന്തല്‍മണ്ണ ഏരിയ സെക്രട്ടറി ഇ രാജേഷ് ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥിതി പുലാമന്തോള്‍ പഞ്ചായത് പ്രസിഡന്റ് സൗമ്യ, സിപിഐഎംന്റെ വിവിധ ലോക്കല്‍ കമ്മിറ്റി ബ്രാഞ്ച് കമ്മിറ്റി നേതാക്കളും പങ്കെടുത്തു. ദീര്‍ഘകാലം കൂട്ടായ്മയുടെ രക്ഷാധികാരി ആയി പ്രവര്‍ത്തിച്ച് ഇപ്പോള്‍ പ്രവാസ സംഘം ജില്ലാ സെക്രട്ടറിയായ സ: വി കെ റൗഫിനെ ഏരിയ സെക്രട്ടറി ഇ രാജേഷ് പൊന്നാട അണിയിച്ചു ആദരിച്ചു. കബീര്‍ പാറല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രദീപ് സ്വാഗതവും മുന്ന വാളയില്‍ നന്ദിയും പറഞ്ഞു.
നവമാധ്യമ കൂട്ടായ്മയില്‍ നടന്ന വിപുലമായ സമ്മേളനത്തില്‍ ഉസ്മാന്‍ ഏലംകുളം, റഫീഖ് സഖറിയ, ജുനൈസ് താഴെക്കോട്, സലീം ചോലമുഖത്തു, ലാലു വേങ്ങൂര്‍(രക്ഷാധികാരികള്‍), നൗഫല്‍ മുതിരമണ്ണ( പ്രസിഡന്റ്), ബിജു ഏലംകുളം, ശരീഫ് താനിയന്‍(വൈസ് പ്രസിഡന്റുമാര്‍), അമീന്‍ വേങ്ങൂര്‍( സെക്രട്ടറി), യൂനുസ് അലി, രാജേഷ് (ജോയിന്റ് സെക്രട്ടറി), ബഷീര്‍ ബംഗ്‌ളാവിവില്‍(ട്രഷറര്‍) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
കൂട്ടായ്മ രക്ഷാധികാരി കബീര്‍ പാറലിന്റെ താത്കാലിക അധ്യക്ഷതയില്‍ ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം സഖാവ് ജെയ്ക് സി തോമസ് സമ്മേളനം ഉത്ഘാടനം ചെയ്തു. സിപിഐഎം പെരിന്തല്‍മണ്ണ ഏരിയ സെക്രട്ടറി സ: ഇ രാജേഷ്, പ്രവാസ സംഘം ജില്ലാ സെക്രട്ടറി വി കെ റൗഫ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ശ്യാം, ബാലസംഘം സംസ്ഥാന സെക്രട്ടറി സ:ആദില്‍, റിപ്പോര്‍ട്ടര്‍ ടീവീ അവതാരക അപര്‍ണ സെന്‍ പെരിന്തല്‍മണ്ണ, ഏരിയയിലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ സ: പി രാമചന്ദ്രന്‍, സ: ടി. ടി മുഹമ്മദലി, സ: അജിത് മാഷ്, സ: മുരളി വളാംകുളം, സ: പി കെ ഷൗക്കത്തലി, സ: സുബ്രത്ഥണ്യന്‍, പ്രവാസി സംഘം മലപ്പുറം ജില്ലാ സെക്രട്ടറി സ: വി കെ റൗഫ്, പ്രവാസ ലോകത്തെ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയുടെ ഭാരവാഹികളായ നയീം മരത്തോടി, സ: ഷിബു തിരുവനന്തപുരം, സ: സുരേഷ് കണ്ണപുരം, സ: ജലീല്‍, സ: എന്‍ കെ കുഞ്ഞി മുഹമ്മദ് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
കൂട്ടായ്മ സെക്രട്ടറി നൗഫല്‍ മുതിരമണ്ണ പ്രവര്‍ത്തന റിപ്പോര്‍ട്ടും ബഷീര്‍ ബംഗ്‌ളാവില്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബിജു, സഫര്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. റഫീഖ് പുത്തൂര്‍, റഫീഖ് സഖറിയ, ഫുലൈല്‍ വളപുരം, യൂനുസ് അലി, രാജേഷ്, അമീന്‍ എന്നിവര്‍ സമ്മേളനം നിയന്ത്രിച്ചു. സ: ഉസ്മാന്‍ ഏലംകുളം സ്വാഗതവും അമീന്‍ വേങ്ങൂര്‍ നന്ദിയും പറഞ്ഞു.






