അല്‍ജൗഫിലെ സകാകയില്‍ നടന്ന മുഹമ്മദ് ദിലീപ് സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ എഫ്.സി സക്കാക്ക വിജയികളായി

♥ മിദ്‌ലാജ് വലിയന്നൂര്‍


അല്‍ജൗഫ്: പ്രവാസ ലോകത്തിന്റെ ഹൃയമിടിപ്പ് തൊട്ടറിഞ്ഞ് കലാകായിക, സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തന വീധിയില്‍ നിസ്വാര്‍ത്ഥ സേവനത്തിന്റെ വഴിവിളക്കായ എഫ്.സി സക്കാക്ക സംഘടിപ്പിച്ച മുഹമ്മദ് ദിലീപ് സ്മാരക സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സകാക്ക, അറാര്‍, തബര്‍ജല്‍ എന്നിവടങ്ങളിലെ 8 പ്രമുഖ ടീമുകള്‍ പങ്കെടുത്തു.

ഫൈനലില്‍ എഫ്.സി സക്കാക്ക ഒന്നിനെതിരെ 4 ഗോലുകള്‍ക്ക് ബംഗ്‌ളാദേശ് എഫ്‌സി അറാറിനെ തോല്‍പിച്ച് വിജയികളായി. വിജയികള്‍ക്ക് ക്യാഷ് പ്രൈസും, ട്രോഫിയും സമ്മാനിച്ചു.