സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മുന്‍നിര പ്രവര്‍ത്തകന്‍ കെ.പി.എം കുട്ടി മൗലവി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ: പൊതുപ്രവര്‍ത്തകന്‍ എന്നതിലുപരി സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മുന്‍നിര പ്രവര്‍ത്തകനായിരുന്ന കെ.പി മുഹമ്മദ് കുട്ടി മൗലവി എന്ന കെ.പി.എം കുട്ടി പുളിയക്കോട് (66) ജിദ്ദയില്‍ നിര്യാതനായി. ദേഹാസ്വസ്ഥത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ(02-10-2022) മരണമടയുകയായിരുന്നു.

42 വര്‍ഷമായി ജിദ്ദയില്‍ പ്രവാസിയാണ്. സുന്നി മര്‍ക്കസ്, എസ്.വൈ.എസ് സംഘടനകളുടെ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ചു. കിഴിശ്ശേരിയിലെ ‘മജ്മഅ ഇസ്സത്തുല്‍ ഇസ്‌ലാം’ കോംപ്‌ളക്‌സ് പടുത്തുയര്‍ത്തിയതില്‍ മുഖ്യപങ്ക് വഹിച്ചു. പുളിയക്കോട് മേല്‍മുറിയിലെ പൗരപ്രധാനിയായിരുന്ന മര്‍ഹൂം കെ.പി. ആലികുട്ടി ഹാജിയാണ് പിതാവ്. സഹധര്‍മ്മിണി: മുണ്ടംപറമ്പ് നരിക്കമ്പുറത്ത് ആമിനക്കുട്ടി.

ഷൗക്കത്ത് അലി (സൗദി), സഫിയ, ഉമ്മുസല്‍മ, ഫൗസി മുഹമ്മദ് എന്നിവര്‍ മക്കളും ഹാഫിള് അഹമ്മദ് മുഹ്‌യുദ്ദീന്‍ സഖാഫി, എ.പി. ഇബ്‌റാഹീം സഖാഫി അല്‍ അസ്ഹരി എന്നിവര്‍ ജാമാതാക്കളുമാണ്.

കെ.പി. മൊയ്തീന്‍കുട്ടി ഫൈസി, കേരള മുസ്‌ലിം ജമാഅത്ത് പ്രവര്‍ത്തകരായ കെ.പി ഇബ്‌റാഹീം ഹാജി (കെ.പി ബുക്‌സ് ഉടമ), കെ.പി. അബ്ദുറഹ്‌മാന്‍, കെ.പി സുലൈമാന്‍ എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം സൗദിയില്‍തന്നെ ഖബറടക്കുവാനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നു.