അസീര്‍ ഗവര്‍ണറേറ്റ്, ജവാസാത്ത് മേധാവികളെ സന്ദര്‍ഷിച്ചു

മുഹമ്മദ് ഷാഫി മാടമ്പാട്ട്

അസീര്‍: ഖമീസ് മുശൈത്ത് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ അസീര്‍ ഗവര്‍ണറേറ്റ് അസീര്‍ ജവാസാത്ത് മേധാവികളെ സന്ദര്‍ഷിച്ചു. സൗദി ദേശീയ ദിനത്തോടനുബ്ധിച്ചായിരുന്നു സന്ദര്‍ശനം. അസിറിലെ പ്രവാസി ഇന്ത്യക്കാരുടെ സൗദി ദേശീയ ദിന ആശംസകള്‍ കൈമാറി. അസീര്‍ റീജിണല്‍ ജവാസാത്ത് മേധാവി മേജര്‍ ജനറല്‍  ജമാദ് മുഹമദ് അല്‍ അബ്ദുള്‍ ഖാദര്‍ കേണല്‍ യഹ്‌യ അസീരിയും അവരുടെ ഓഫീസുകളില്‍ കെ.എം.സി.സി നേതാക്കളെ  സ്വീകരിച്ചു.

സ്‌നേഹാദരങ്ങള്‍ക്ക് നന്ദി പറഞ്ഞ ഇരുമേധാവികളും രാജ്യ താല്‍പര്യകള്‍ മാനിച്ച്‌കൊണ്ട്  സൗദി അറേബ്യയുടെ പുരോഗതിയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കിനെ എടുത്ത്  പറഞ്ഞു. കെ.എം.സി.സി നേതാക്കളായ മുഹമ്മദ്കുട്ടി മാതാപ്പുഴ, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട്  ബഷീര്‍  മുന്നിയൂര്‍, ജലീല്‍ കാവനൂര്‍, നജീബ്  തുവ്വൂര്‍, ശംസുദ്ധീന്‍ മക്കരപറമ്പ്,  നാസിഖ് കോഴിക്കോട്, ശംസീദ് പാലക്കാട്   എന്നിവര്‍ പങ്കെടുത്തു

അസീര്‍ റീജിണല്‍ ജവാസാത്ത് മേധാവി മേജര്‍ ജനറല്‍  ജമാദ് മുഹമദ് അല്‍ അബ്ദുള്‍ ഖാദര്‍ കേണല്‍ യഹ്‌യ അസീരിക്ക് ഉപഹാരം മുഹമ്മദ് കുട്ടി മാതാപ്പുഴ, ബഷീര്‍ മുന്നിയൂര്‍ ചേര്‍ന്ന് നല്‍കുന്നു.