അസീറിലെ ദേശിയദിനാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി ഒ.ഐ.സി.സി

♠ മുഹമ്മദ് ഷാഫി മാടമ്പാട്ട്
അസീര്‍: സൗദിയുടെ 92-ാമത് ദേശീയദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി സൗദി ദക്ഷിണമേഖലാ കമ്മറ്റി അസീര്‍ ഗവര്‍ണര്‍ പ്രിന്‍സ് തുര്‍ക്കി ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ പ്രത്യേക അനുമതിയോടുകൂടി മാരത്തോണ്‍ സംഘടിപ്പിച്ചു.

കോഴിക്കോട് സ്വദേശി റസാഖ് കിണാശ്ശേരി മാരത്തണ്‍ 2022 നയിച്ചു. ഖമ്മീസ് ഗവര്‍ണറേറ്റ് ഓഫീസിന്നു മുന്നില്‍ നിന്നും ആരംഭിച്ച് അബഹവരെ 30 കിലോമീറ്റര്‍ ദൂരം 3 മണിക്കൂറും 20 മിനിട്ടും കൊണ്ടു പൂര്‍ത്തിയായി. സൗദി ആഭ്യന്തരവകുപ്പിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗതാഗത നിയന്ത്രണം നടത്തി. സൗദിയുടേയും, ഇന്ത്യയുടേയും ദേശിയപതാകകളുമായാണ് ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ മാരത്തേണില്‍ പങ്കെടുത്തത്.
ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ഓഗസ്റ്റ് 15നു റസാഖ് അബഹയില്‍ നിന്നും ഖമ്മീസ് വരെ ഓടിയിരുന്നു. റസാഖിന്റെ കഴിവുകള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും, അദ്ധേഹത്തിന്നു അര്‍ഹമായ പരിഗണന ഉറപ്പുവരുത്തണമെന്നുമുള്ള പ്രവാസികളുടെ ആവശ്യ പ്രകാരം സാമൂഹ്യപ്രവര്‍വര്‍ത്തകനും ജിദ്ദ ഇന്ത്യന്‍ കൗണ്‍സുലേറ്റ് ജീവകാരുണ്യവിഭാഗം വോളന്റിയറും, ഒ.ഐ.സി.സി സൗദി ദക്ഷിണമേഖലാ കമ്മറ്റി പ്രസിഡണ്ടുമായ അഷ്‌റഫ് കുറ്റിച്ചല്‍ നല്‍കിയ ഉറപ്പാണ് 92-മത് സൗദി ദേശീയ ദിനത്തില്‍ റസാഖ് കിണാശ്ശേരിക്കു മാരത്തണ്‍ ഓടാന്‍ അവസരം ഒരുക്കിയത്.
സൗദി ദേശീയദിനത്തോടനുബന്ധിച്ചു അസീറിലെ ആഘോഷങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിന്നും പങ്കെടുക്കാനാഗ്രഹമുണ്ടെന്ന ആവശ്യത്തെ മാനിച്ചാണ് അസീര്‍ ഗവര്‍ണര്‍ അഷ്‌റഫ് കുറ്റിച്ചലിനും, റസാഖ് കിണാശ്ശേരിക്കും, ഒ.ഐ.സി.സി ഖമ്മീസ് ടൗണ്‍ കമ്മറ്റി പ്രസ്ഡണ്ട് റോയി മൂത്തേടത്തിന്നും കൂടിക്കാഴ്ചക്കു അവസരം നല്‍കുകയായിരുന്നു. കൂടിക്കാഴ്ചയില്‍ മാരത്തണിനുള്ള അനുമതിയും, ഒപ്പം അസീര്‍ ഡവലപ്പമെന്റ് അതോറിറ്റിയുടെ കീഴിലെ ആഘോഷങ്ങളുടെ നടത്തിപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനു ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുവാനുള്ള നിര്‍ദ്ധേശവും നല്‍കി.
ഖമ്മീസ് മുഷൈത്ത് ഗവര്‍ണറേറ്റിനു മുന്നില്‍ രാവിലെ 6:10 നു ഫ്‌ലാഗ് ഓണിനു ക്ഷണിച്ചിരുന്ന, മിലിട്ടറി ഉദ്യോഗന്മന്‍ അബൂ നവാഫ് ആദ്യ അവസാനം വരെ മാരത്തണിന്റെ ഭാഗമായി. 9:30 നു അബഹ ഗവര്‍ണറേറ്റു അംങ്കണത്തില്‍ മാരത്തണ്‍ അവസാനിച്ചു. അസീര്‍ ഗവര്‍ണ്ണര്‍ തുര്‍ക്കി ബിന്‍ തലാല്‍ രാജകുമാരന്റെ പ്രതിനിധികളായി അസിര്‍ ഗവര്‍ണറുടെ ഉപദേഷ്ടാവും, അസീര്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയിലെ സോഷ്യല്‍ ഡെവലപ്‌മെന്റ് വിഭാഗം ഡയറക്ടര്‍ ജനറലുമായ ഡോ. നാസര്‍ അല്‍ ഖമ്മീഷാനും, മറ്റൊരു ഉപദേശകന്‍ ശ്രി. അലി ഹസ്സന്‍ അസീരിയും, ശ്രി. ഹാത്തിം ഹര്‍ബിയും, ശ്രി. ഫൈസലും സ്വീകരിക്കുന്നതിന്നു സന്നിഹിതരായിരുന്നു. ഗവര്‍ണറേറ്റിലെ അതിധികളെ സ്വീകരിക്കുന്ന പ്രത്യേകമായ മുറിയില്‍ വച്ച് അസീര്‍ ഗവര്‍ണറുടെ ഉപഹാരം ഡോ. നാസര്‍ റസാഖ് കിണാശ്ശേരിക്കു കൈമാറി. ഇന്ത്യന്‍ സമൂഹത്തിന്നുവേണ്ടി അഷ്‌റഫ് കുറ്റിച്ചല്‍, സൗദി രാജാവിനും, കിരീടാവകാശിക്കും, അസീര്‍ ഗവര്‍ണര്‍ക്കും, മുഴുവന്‍ സൗദി പൗരന്മാര്‍ക്കും ദേശീയദിനാംശംസകള്‍ നേര്‍ന്നു. മാരത്തോണിന്റെ വിജയത്തിന്നുവേണ്ടി സഹായിച്ച മുഴുവന്‍ ഉദ്യോഗസ്ഥരോടുമുള്ള നന്ദിയും അറിയിച്ചു. തുടര്‍ന്നു ഖമ്മീസില്‍ നടന്ന ചടങ്ങില്‍ മന്തി ജസീറ റജാല്‍ അല്‍മ എം.ഡി മുനീര്‍ കൊടുവള്ളി റസാഖിനുള്ള മൊമന്‍േറാ കൈമാറി.
മാരത്തോണിന്റെ ഒരുക്കങ്ങളും ക്രമീകരണങ്ങളും, പൂര്‍ത്തിയാക്കുന്നതിന്നു ഒ.ഐ.സി.സി. നേതാക്കളായ റോയി മൂത്തേടം, അന്‍സാരി റഫീഖ്, ജോസ് പൈലി, പോളി റാഫേല്‍, റാഷിദ് മഞ്ചേരി, ബിനു ജോസഫ്, പ്രസാദ് നാവായിക്കുളം, പ്രകാശന്‍ നാദാപുരം, എല്‍ദോ, ഹാഷിം, നിസാം, അന്‍ഷാദ്, വിനോദ്, പോളി, ഷൈനി ജോസ്, സമീനാ ബീഗം, ലാന്‍സി ബിനു തുടങ്ങിയവരും, മാധ്യമ പ്രവര്‍ത്തകന്‍ മുജീബ് ചടയമങ്ങലവും, സാമൂഹ്യപ്രവര്‍ത്തകരായ ഷരീഫ് കോട്ടക്കല്‍, അമാനി, വാഹിദ് മുറയൂര്‍, തുടങ്ങിയവരും പങ്കെടുത്തു.






