അധ്യാപകരുടെ നിയമനാംഗീകാരം അംഗീകരിക്കുന്നതില്‍ സര്‍ക്കാരിന്റെ നിസ്സംഗത അവസാനിപ്പിക്കണം; കെ.പി.എസ്.ടി.എ

തലശേരി: ഭിന്നശേഷി നിയമനത്തിന്റെ പേരു പറഞ്ഞ് പന്ത്രണ്ടായിരത്തോളം അധ്യാപകരുടെ നിയമനം അംഗീകരിക്കാതെ വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രമേശന്‍ ആവശ്യപ്പെട്ടു. തലശ്ശേരി സൗത്ത് ഉപജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

ഉപജില്ലാ പ്രസിഡന്റ് കെ.റെനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.പി. ഹരിലാല്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍.പി.ജയപ്രകാശ്, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ.രാജേഷ്, ജില്ലാ കമ്മിറ്റി അംഗം ശ്രീകാന്ത് പി.എ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി. നിജേഷ് സ്വാഗതവും, ട്രഷറര്‍ വി..പി പ്രദീപന്‍ നന്ദിയും പറഞ്ഞു.

‘കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതി: വസ്തുതകള്‍ യാഥാര്‍ത്ഥ്യങ്ങള്‍’ എന്ന വിഷയത്തില്‍ ജില്ലാ പ്രസിഡന്റ് യു.കെ. ബാലചന്ദ്രന്‍ ക്ലാസെടുത്തു. സന്‍മ .ആര്‍.സി.പി. അധ്യക്ഷത വഹിച്ചു. നിഷ. എം.കെ സ്വാഗതവും കെ.ദിവ്യ നന്ദിയും പറഞ്ഞു.

‘നേതാവും സംഘടനയും: യുക്തിസഹമായ സോഷ്യല്‍ മാനേജ്‌മെന്റ്’ എന്ന വിഷയത്തില്‍ ജില്ലാ സെക്രട്ടറി ഇ.കെ. ജയപ്രസാദ് ക്ലാസെടുത്തു. കെ.കാര്‍ത്ത്യായനി അധ്യക്ഷത വഹിച്ചു. അനിത വടവതി സ്വാഗതവും അഭിജിത്ത് മോഹന്‍ നന്ദിയും പറഞ്ഞു.