ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന തീര്‍ത്ഥാടകന്‍ ജിദ്ദ വിമാനത്താവളത്തില്‍ മരണപ്പെട്ടു

ജിദ്ദ: ഉംറ തീര്‍ത്ഥാടനം കഴിഞ്ഞു നാട്ടിലേക്കു മടങ്ങവേ തീര്‍ത്ഥാടകനായ വടകര മടപ്പള്ളി കോളേജ് സ്വദേശി ശൈഖ് നാസര്‍ (57) ജിദ്ദ വിമാനത്താവളത്തില്‍വെച്ച് മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന ഭാര്യ നൂര്‍ജഹാന്‍ നാട്ടിലേക്ക് മടങ്ങി. സ്വകാര്യ ഉംറ ഗ്രൂപ്പില്‍ എത്തിയതായിരുന്നു.
ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയില്‍ത്തന്നെ ഖബറടക്കുവാനുള്ള നടപടിക്രമങ്ങള്‍ നടത്തിവരുന്നു. ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ നടന്നുവരുന്നത്.






