സിബിഎസ്‌സി +12, 10 പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ കെ.എം.സി.സി ആദരിച്ചു

♠ മുഹമ്മദ് ഷാഫി മാടമ്പാട്

അസീര്‍: അസീര്‍ മേഖലയില്‍നിന്നും സിബിഎസ്‌സി +12 ,10 പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികളെ ഖമീസ് മുഷൈത്ത് ടൗണ്‍ കെ.എം.സി.സി ആദരിച്ചു. 90 ശതമാനം മാര്‍ക്ക് നേടിയ +2 വിഭാഗം അഞ്ച് വിദ്യാര്‍ത്ഥികളെയും 10-ാം ക്ലാസ്സിലെ 14 വിദ്യാര്‍ത്ഥികളെയുമാണ് അവാര്‍ഡിനായി പരിഗണിച്ചത്.അസീറിലെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പരിപാടി സെന്‍ട്രല്‍ കെ.എം.സി.സി പ്രസിഡന്റ് ബഷീര്‍ മൂന്നിയൂര്‍ ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് കുട്ടി മാതാപ്പുഴ (നാഷണല്‍ കെ.എം.സി സി), ജലീല്‍ കാവനൂര്‍ (സെന്‍ട്രല്‍ കെ.എം.സി.സി), മഹ്‌സൂം അറക്കല്‍ (പ്രിന്‍സിപ്പാള്‍, അല്‍ ജനൂബ് സ്‌ക്കൂള്‍), സുരേഷ് മാവേലിക്കര (അസീര്‍ പ്രവാസി സംഘം), ലേഖ സജികുമാര്‍ (വൈസ്. പ്രിന്‍സിപ്പാള്‍ അല്‍ ജനൂബ് സ്‌ക്കൂള്‍), ഡോ: മുക്താര്‍ (ശിഫ ക്ലിനിക്ക്), ഡോ: നിയാസ് അഹമ്മദ് (മൈ കെയര്‍ ക്ലിനിക്ക്), ഉസ്മാന്‍ കിളിയ മണ്ണില്‍, സിറാജ് വയനാട്, സരിത വിനോദ് എന്നിവര്‍ സംസാരിച്ചു.

ഹാഫിസ് രാമനാട്ട്കര, സലിം പന്താരങ്ങാടി, ഷംസുതാജ്, മുസ്ഥഫ മാളിക്കുന്ന്, ഷരീഫ് മോങ്ങം, അഷ്‌റഫ് പൊന്നാനി, അഷ്‌റഫ് ഖല്‍അ, കബീര്‍ പൊന്നാനി, ഷാഫി മണ്ണാര്‍ക്കാട്, നാസിക്ക് കോഴിക്കോട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

പ്രസിഡന്റ് അലി. സി പൊന്നാനി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി നജീബ് തുവ്വൂര്‍ സ്വാഗതവും ട്രഷറല്‍ ഉമ്മര്‍ ചെന്നാരിയില്‍ നന്ദിയും പറഞ്ഞു.