പട്ടിക്കാട് മണ്ണാര്‍മല സ്വദേശി കൈപ്പള്ളി മുജീബ് റഹ്‌മാന്‍ ജിദ്ദയില്‍ ഹൃദയാഘാദത്തെ തുടര്‍ന്ന് മരിച്ചു

ജിദ്ദ: മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് മണ്ണാര്‍മല സ്വദേശി കൈപ്പള്ളി മുജീബ് റഹ്‌മാന്‍ (52) ജിദ്ദയില്‍ ഹൃദയാഘാദത്തെ തുടര്‍ന്ന് മരിച്ചു. ശറഫിയ്യയിലെ ശറഫിയ്യാസ്‌റ്റേര്‍ കെട്ടിടത്തിലെ താമസക്കാരനാണ്. പച്ചക്കറി വില്‍പനയാണ് ജോലി. ഇന്ന്(ബുധന്‍) രാവിലെ പച്ചക്കറി ശേഖരിക്കുവാന്‍ പോകുന്നതിനായി വാഹനം സ്റ്റാര്‍ട്ട് ചെയ്ത സമയത്ത് നെഞ്ചുവേദനയെ തുടര്‍ന്നാണ് മരണം.
പെട്ടെന്നുണ്ടായ വെപ്രാളത്തില്‍ ഗിയറിലുണ്ടായിരുന്ന വാഹനം മതിലിനിടിക്കുകയും ചെയ്തു. കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം ഉള്ളത്. ഭാര്യയും മകനും സന്ദര്‍ശന വിസയില്‍ ജിദ്ദയിലാണ് ഉള്ളത്. മകള്‍ നാട്ടിലാണ്.
പിതാവ്: കൈപള്ളി മുഹമ്മദ്, ഭാര്യ: സമീറ, മകന്‍: ഷെഫിന്‍. അനന്തര നടപടിക്രമങ്ങള്‍ക്ക് കെ.എം.സി.സി വെല്‍ഫെയര്‍ വിഭാഗം രംഗത്തുണ്ട്.






