റിയാദിന് സമീപം തുമാമ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ചെറുവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

ചൊവ്വാഴ്ച രാവിലെ റിയാദിനടുത്തുള്ള തുമാമ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ചെറിയ എയര്‍ക്രാഫ്റ്റി തകന്‍ന്ന അപകടത്തില്‍ പൈലറ്റ് മരിച്ചു.

ചെറുവിമാനം അപകടത്തില്‍പ്പെട്ടതായി സൗദി ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഐബി) ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചു. ‘ഇന്ന് രാവിലെ തുമാമ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ചെറുവിമാനം അപകടത്തില്‍പ്പെട്ടു. വിമാനത്തില്‍ പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടത്തെത്തുടര്‍ന്ന്‌പൈലറ്റ് മരിച്ചു” പ്രസ്താവനയില്‍ പറയുഞ്ഞു.
അപകടത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്താന്‍ അന്വേഷണം നടത്താന്‍ ഒരു സംഘത്തെ അയച്ചതായി എഐബി അറിയിച്ചു.

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 29 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന തുമാമ വിമാനത്താവളം, രാജ്യത്തെ ഏറ്റവും നീളം കൂടിയ റണ്‍വേകളിലൊന്നാണ്.

സൗദി ഏവിയേഷന്‍ ക്ലബിലെ അംഗങ്ങളുടെ പ്രവര്‍ത്തന മേഖലയാണ് വിമാനത്താവളം. കുതിര സവാരി, ഫോര്‍ വീലര്‍ ഡ്രിഫ്റ്റിംഗ്, പൊതു വ്യോമയാനം, കായികം, സ്പാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും ഈ വിമാനത്താവളത്തില്‍ പരിശീലിക്കുന്നുണ്ട്. തീം പാര്‍ക്കുകള്‍, ഡെസേര്‍ട്ട് പിക്‌നിക്കുകള്‍, ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റുകള്‍ എന്നീ സൗകര്യങ്ങളും വിമാനത്താവളത്തിലുണ്ട്.