പി.രാമകൃഷ്ണന്‍ അനുസ്മരണവും അവാര്‍ഡ് സമര്‍പ്പണവും നടത്തി

തലശ്ശേരി: രാഷ്ട്രട്ടീയ രംഗത്ത് മൂല്യച്യുതിയും അവസരവാദപരമായ സമീപനങ്ങളും നിലനില്‍കുന്ന കാലത്ത് പി.രാമകൃഷ്ണനെ പോലുള്ള രാഷട്രീയ പ്രവര്‍ത്തകരുടെ മാതൃകയെ പറ്റി ചിന്തിച്ചാല്‍ ആദര്‍ശ രാഷ്ട്രീയം ആവശ്യപ്പെടുന്ന കാലമാണിതെന്ന് മുന്‍ കേന്ദ്ര സഹമന്ത്രിയും മുന്‍ കെ.പി.സി.സി. പ്രസിഡണ്ടുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തലശ്ശേരി ജവഹര്‍ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച പി. രാമകൃഷ്ണന്റെ മൂന്നാം ചരമവാര്‍ഷികാചരണവും അവാര്‍ഡ് സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.രാമകൃഷ്ണന്റെ പേരില്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന പത്ര മാധ്യമ അവാര്‍ഡ് മലയാള മനോരമ കണ്ണൂര്‍ ബ്യൂറോ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് കെ.ജയപ്രകാശ് ബാബുവിനും, ജില്ലാതല അവാര്‍ഡ് കേരള കൗമുദി കണ്ണൂര്‍ ചീഫ് കറസ്‌പോണ്ടന്റ് ഒ.സി. മോഹന്‍രാജിനും, പ്രാദേശിക ദൃശ്യമാധ്യമ അവാര്‍ഡ് കണ്ണൂര്‍ വിഷന്‍ തലശ്ശേരി റിപ്പോര്‍ട്ടര്‍ കെ.ഷല്‍നക്കും മുല്ലപ്പള്ളി സമ്മാനിച്ചു. ജില്ലയിലെ ഏറ്റവും നല്ല പൊതുപ്രവര്‍ത്തകനുള്ള പുരസ്‌കാരം ആര്‍ട്ടിസ്റ്റ് ശശികലക്ക് നല്‍കി. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് നേടിയ ടി.കെ.ഡി മുഴപ്പിലങ്ങാട്, ബോഡി ബില്‍ഡറും കാരുണ്യ പ്രവര്‍ത്തകനുമായ മന്‍സൂര്‍ മട്ടാമ്പ്രം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഡിസിസി സെക്രട്ടറി സി. രഘുനാഥ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജന. സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റിയന്‍ അനുസ്മരണഭാഷണം നടത്തി. പ്രൊഫ. എ.പി.സുബൈര്‍, ടി.കെ.ഡി. മുഴപ്പിലങ്ങാട്, പ്രൊഫ. ദാസന്‍ പുത്തലത്ത്, ഫാ. ജി.എസ്. ഫ്രാന്‍സിസ്, കെ.ജയപ്രകാശ് ബാബു, ഒ.സി. മോഹന്‍രാജ്, കെ.ഷല്‍ന, ആര്‍ട്ടിസ്റ്റ് ശശികല, ഒളവിലം അബ്ദുല്‍ ഖയ്യൂം, വി.കെ.വി. റഹീം എന്നിവര്‍ സംസാരിച്ചു. കെ.ശിവദാസന്‍ സ്വാഗതവും ഉസ്മാന്‍ പി. വടക്കുമ്പാട് നന്ദിയും പറഞ്ഞു.






