VIDEO ‘അല്‍-ബൈക്ക്” ഇനി അബഹയിലും

അബഹ: അസീര്‍ മേഖല ഗവര്‍ണറും, വികസന അതോറിറ്റി തലവനുമായ തുര്‍ക്കി ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ അബഹയിലെ ‘അല്‍-ബൈക്ക്” റെസ്‌റ്റോറന്റ് ഉദ്ഘാടനം ചെയ്തു. അബഹ ഫെസ്റ്റിവല്‍ 2022 ആരംഭിക്കുന്നതിനോടനുബന്ധിച്ചാണ് അല്‍-ബൈക്ക് ഉദ്ഘാടനം ചെയ്തിരിക്കുന്നത്.

അസീര്‍ മേഖല വികസന അതോറിറ്റിയുടെ നേതൃത്വത്തിലുള്ള മേഖലയിലെ നിക്ഷേപ സംവിധാനത്തെ പിന്തുണച്ചാണ് അബഹയില്‍ അല്‍ ബെയ്ക് റെസ്‌റ്റോറന്റ് തുറക്കുന്നതെന്ന് അസിര്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റി വിശദീകരിച്ചു.

പുതിയ ബ്രാഞ്ചിന്റെ വീഡിയോകളും ഫോട്ടോകളും ബന്ധപ്പെട്ട അധികൃതര്‍ പ്രസിദ്ധീകരിച്ചു. വേഗത്തില്‍ ഓര്‍ഡറുകള്‍ നല്‍കുന്നതിനുള്ള സേവനത്തിനായി ലോകത്ത് ആദ്യമായി കംപ്യൂട്ടര്‍ സംവിധാനത്തിലുടെ 5 പാതകള്‍ ഒരുക്കിയിട്ടുണ്ട്.
دعمًا لمنظومة الإستثمار في المنطقة والتي تقودها #هيئة_تطوير_عسير :
الأمير #تركي_بن_طلال يفتتح مطعم البيك في أبها بالتزامن مع إطلاق مهرجان أبها 2022 #فوق_الجبال، مشيدًا بدور أمانة المنطقة. #عسير_كذا_أجمل pic.twitter.com/uCRd38diGY
— هيئة تطوير منطقة عسير (@asda_aseer) August 13, 2022






