സ്വാതന്ത്ര്യ സ്മൃതി സദസ്സ് സംഘടിപ്പിച്ചു

തലശേരി: സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി വാര്‍ഷികത്തോടനുബന്ധിച്ച് പിണറായി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെയും ഇന്ദിരാജി യൂത്ത് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സ്മൃതി സദസ്സ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ശ്രീ. എം.കെ ദിലീപ് കുമാറിന്റ അധ്യക്ഷതയില്‍ കെ.പി.സി.സി മുന്‍ ജന.സെക്രട്ടറി വി.എ നാരായണന്‍ ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യ ചരിത്രാവലോകനം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിച്ചു. കെ.പി. സി.സി മുന്‍ സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി, ഡി.സി.സി ജന. സെക്രട്ടറി ഇ.ആര്‍. വിനോദ് എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്തു. ജന. സെക്രട്ടറി രാജീവ് പാനുണ്ട മുഖ്യ ഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് പുതുക്കുടി ശ്രീധരന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രജിലേഷ്, പി. രാധാകൃഷ്ണന്‍, സി. ജിമേഷ്, ധനരാജ് മാസ്റ്റര്‍, കെ.കെ സുധാകരന്‍ മാസ്റ്റര്‍ കെ. ബിജു എന്നിവര്‍ സംസാരിച്ചു. അണിയേരി ബാലകൃഷ്ണന്‍ സ്വാഗതവും, ഏര്‍വാടി ബാലന്‍ നന്ദിയും പറഞ്ഞു.