കശ്മീര്‍ പരാമര്‍ശത്തില്‍ ജലീലിനെതിരെ ഗവര്‍ണര്‍

തിരുവനന്തപുരം: ഇടത് എംഎല്‍എ കെടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശത്തില്‍ രോഷാകുലനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കെടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശം വളരെ ദൗര്‍ഭാഗ്യകരമാണെന്നും അംഗീകരിക്കാനാവുന്നതല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
സ്വാതന്ത്രദിന ആഘോഷത്തിന്റെ സമയമാണ്. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളില്‍ ഇങ്ങിനെയൊക്കെ പറയാന്‍ കഴിയുന്നത് ഏറെ വേദനുണ്ടാക്കുത്തതാണെന്നും ഇത്തരമൊരു പരാമര്‍ശം തന്നെ ആശ്ചര്യപ്പെടുത്തിയെന്നും ഗവര്‍ണര്‍ അദ്ദേഹം പറഞ്ഞു.






