5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കള്‍കൊപ്പം അനുമതിനേടാതെ വിശുദ്ധ ഹറമില്‍ പ്രവേശിക്കാം

മക്ക: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കള്‍കൊപ്പം ഇഅ്തമര്‍നാ ആപ്പില്‍ അനുമതിതേടാതെതന്നെ മക്കയിലെ ഹറം പള്ളിയില്‍ പ്രവേശിക്കാമെന്ന് സൗദി ഹജജ് ഉംറ മന്ത്രാലയം ശനിയാഴ്ച വ്യക്തമാക്കി.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മക്കയിലെ ഹറമില്‍ പ്രവേശിക്കുന്നതിന് ഇഅ്തമന്‍നാ ആപ്പില്‍ മുന്‍കൂട്ടിയ ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. അവരുടെ രക്ഷിതാക്കള്‍ ഇഅ്തമര്‍ന ആപ്പില്‍ ഉംറ പെര്‍മിറ്റിനായി ബുക്ക് ചെയ്തവരാണെങ്കില്‍ രക്ഷിതാക്കള്‍കൊപ്പം കുട്ടികള്‍ക്ക് ഹറമില്‍ പ്രവേശിക്കാവുന്നതാണ്. ഹജജ് ഉംറ മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികള്‍ ഹറമില്‍ പ്രവേശിക്കുന്നതിന് ‘ഇഅ്തമന്‍ന” ആപ്പ് വഴി പെര്‍മിറ്റ് നേടേണ്ടതുണ്ട്.

ഏത്തരം വിസയില്‍ ഉള്ളവര്‍ക്കും സൗദിയില്‍ താമസിക്കുന്നവേളയില്‍ ഉംറ നിര്‍വ്വഹിക്കാന്‍ അനുവദിക്കുമെന്ന് സൗദി അറേബ്യ നേരത്തെ അറിയിച്ചിരുന്നു.