അലി പൊടിയേങ്ങലിനു യാത്രയയപ്പ് നല്കി

ജിദ്ദ: 32 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ – താനൂര്‍ മണ്ഡലം കെഎംസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍ അലി പൊടിയേങ്ങലിനു താനൂര്‍ മണ്ഡലം കെഎംസിസി യാത്രയയപ്പ് നല്‍കി. മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് ഇല്യാസ് കല്ലിങ്ങല്‍ ഉദ്ഘാടനം ചെയ്തു.

https://chat.whatsapp.com/KVNdgoEsyuiKJXotd7n3SZ

വിനയവും സ്‌നേഹവും ജീവ കാരുണ്യ പ്രവര്‍ത്തനവും മുഖമുദ്രയായി സ്വീകരിച്ചു ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കെഎംസിസി കെട്ടിപ്പടുക്കുന്നതില്‍ കര്‍മ്മ നിരതമായിരുന്നു അലി പൊടിയേങ്ങല്‍ എന്ന് ഇല്യാസ് കല്ലിങ്ങല്‍ പറഞ്ഞു. ചെറിയ ശമ്പളത്തില്‍നിന്നുള്ള വിഹിതം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റി വെച്ച അലി പൊടിയേങ്ങലിന്റെ ജീവിതം മുഴുവന്‍ പ്രവാസികള്‍ക്കും മാതൃകയാണെന്നും ഇല്യാസ് കല്ലിങ്ങല്‍ പറഞ്ഞു.

മുനീബ് പകര അധ്യക്ഷനായിരുന്നു. മന്‍സൂര്‍ ചുരങ്ങര യാത്ര മംഗളം നേര്‍ന്ന് സംസാരിച്ചു. ആക്ടിങ് സെക്രട്ടറി സാദിഖ് ചിറയില്‍ സ്വാഗതവും ഫാറൂഖ് താനൂര്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അലി പൊടിയേങ്ങലിനു ജിദ്ദ – താനൂര്‍ മണ്ഡലം കെഎംസിസി ഭാരവാഹികള്‍ മെമെന്‍േറാ സമ്മാനിക്കുന്നു