ജിദ്ദ ദഅവ കോര്‍ഡിനേഷന് ആശയ സംവാദം വെള്ളിയാഴ്ച

ജിദ്ദ: ജന്‍ഡര്‍ ന്യൂട്രാലിറ്റി മതവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ജിദ്ദ ദഅവ കോര്‍ഡിനേഷന് കീഴില്‍ ആശയ സംവാദം സംഘടിപ്പിക്കുന്നു. 12ാം തീയ്യതി വെള്ളിയാഴ്ച അനസ് ബിന്‍ മാലിഖ് സെന്ററില്‍ വെച്ചാണ് പരിപാടി നടക്കുക.

എന്ന വിഷയത്തില്‍ ജന്‍ഡര്‍ ന്യൂട്രാലിറ്റി ജിദ്ദ ദഅവ കോര്‍ഡിനേഷന് കീഴില്‍ ആശയ സംവാദം സംഘടിപ്പിക്കുന്നു. 12ാം തീയ്യതി വെള്ളിയാഴ്ച അനസ് ബിന്‍ മാലിഖ് സെന്ററില്‍ വെച്ചാണ് പരിപാടി നടക്കുക.

വൈകീട്ട് 7.30 ന് നടക്കുന്ന സംവാദത്തല്‍ ഉമര്‍ കോയ മദീനി (ദഅവ സെന്റര്‍ കിലോ 13), ഡോ. അബ്ദുള്ള ബാസില്‍ സി.പി(വിസഡം സ്റ്റുഡന്‍സ് വിംങ്ങ്), മുസാഫിര്‍(മലയാളം ന്യൂസ്),. ബഷീര്‍ വള്ളിക്കുന്ന്(ബ്ലോഗര്‍), അബൂബക്കര്‍ അരിമ്പ്ര(കെഎംസിസി), നൗഷാദ് അടൂര്‍((ഒ.ഐ.സി.സി), ഷമീര്‍ സ്വലാഹി(ഇന്ത്യന്‍ ഇസ്‌ലാാഹി സെന്റര്‍, ജിദ്ദ), ഉമര്‍ ഫാറൂഖ് പാലോട് (കെഐജി), റഫീഖ് പത്തനാപുരം(നവോദയ), ജബ്ബാര്‍ ഹുദവി(സമസ്ത ഇസ്‌ലാമിക് സെന്റര്‍- ജിദ്ദ), പി.പി റഹീം((ന്യൂ ഐജ് ഇന്ത്യ ഫോറം) തുടങ്ങിയവര്‍ സംസാരിക്കും.

ആശയ സംവാദത്തിന് വിപുലമായ സൗകര്യമാണ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പരിപാടി വീക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യകം സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്.