വിദേശത്തേക്ക് ഫണ്ട് മാറ്റുവാന്‍ ശ്രമിച്ച സ്‌പെയിന്‍കാരന്‍ ജിദ്ദയില്‍ അറസ്റ്റില്‍

ജിദ്ദ: രേഖകളില്ലാത്ത പണം സ്വീകരിച്ച് ജോലി ചെയ്തിരുന്ന ഒരു വാണിജ്യ കമ്പനിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതിന് സ്പാനിഷ് സ്വദേശിയെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. സ്‌പെയിഷുകാരന്‍ ഈ ഫണ്ട് സൗദി അറേബ്യക്കു പുറത്തേക്ക് കൈമാറുവാനുള്ള ശ്രമത്തിലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇയാളുടെ പക്കലില്‍ നിന്നും 3,05,893 റിയാലിന്റെ കറന്‍സികള്‍ കണ്ടെടുത്തു. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.