ഫലസ്തീനികള്ക്കെതിരായ ഇസ്രായേല് ആക്രമണം അവസാനിപ്പിക്കണം: സൗദി മന്ത്രിസഭ

ജിദ്ദ: ഇരു ഹറം സൂക്ഷിപ്പുകാരന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ജിദ്ദയിലെ അല്‍-സലാം പാലസില്‍ മന്ത്രിസഭാ സമ്മേളനം നടക്കുകയുണ്ടായി.

മന്ത്രിസഭാ സെഷന്റെ തുടക്കത്തില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെയും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെയും കുറിച്ച് സാംബിയ റിപ്പബ്ലിക്ക് പ്രസിഡന്റില്‍ നിന്ന് തനിക്ക് ലഭിച്ച കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് സല്‍മാന്‍ രാജാവ് കാബിനറ്റില്‍ വിശദീകരിച്ചു.

ഇസ്രായേല്‍ അധിനിവേശ സേനയുടെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളും ലംഘനങ്ങളും തടയാന്‍ അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും പലസ്തീന്‍ ജനതയ്ക്കുള്ള സൗദി അറേബ്യയുടെ പിന്തുണയും അതിന്റെ നിരന്തരമായ ആവശ്യവും ആവര്‍ത്തിച്ചുകൊണ്ട് മേഖലയിലെയും ലോകത്തെയും സംഭവവികാസങ്ങളെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ മന്ത്രിസഭ അവലോകനം ചെയ്തു. ഈ ദീര്‍ഘകാല സംഘര്‍ഷം അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും എല്ലാവരുടേയും ഭാഗത്തുനിന്നുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷവും ഫലസ്തീനില്‍ ഇസ്രായില്‍ വ്യാമോക്രമണം തുടര്‍ന്നിരുന്നു. ഗാസയില്‍നിന്ന് വീണ്ടും റോക്കറ്റാക്രമണം ഉണ്ടായതിനാലാണ് തങ്ങള്‍ ഫലസ്തീനിലേക്ക് വ്യാമാക്രമണം നടത്തിയതെന്നാണ് ഇസ്രായില്‍ സൈന്യം പറഞ്ഞത്.