പി.പി അബ്ദുല്‍ ഗഫൂര്‍ മൗലവി സ്മരണിക പ്രകാശനം ചെയ്തു

പുളിക്കല്‍: കെഎംസിസി ജിസിസി ചെറുകാവ് പഞ്ചായത്ത് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്ന പി.പി അബ്ദുല്‍ ഗഫൂര്‍ മൗലവി സ്മരണിക പ്രകാശനവും കുടുംബ സംഗമവും നടത്തി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മെമ്പറുമായ പി.പി മൂസ ആദ്യ കോപ്പി ഏറ്റുവാങ്ങി. കെ.എം.സി.സി – ജി.സി.സി ചെറുകാവ് പഞ്ചായത്ത് കമ്മറ്റിയാണ് പ്രസാധകര്‍.

ഐക്കരപ്പടി മാസ്‌റ്റേഴ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി.വി ഇബ്രാഹിം എം.എല്‍.എ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.കെ.സി അബ്ദുറഹിമാന്‍, കൊണ്ടോട്ടി മണ്ഡലം പ്രസിഡണ്ട് ജബ്ബാര്‍ ഹാജി, ജനറല്‍ സെക്രട്ടറി അഷ്‌റഫ് മടാന്‍, വൈസ് പ്രസിഡന്റ് നസീം പുളിക്കല്‍, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സെറീന ഹസീബ്, രായിന്‍ കുട്ടി നീറാട്, പി.വി അഹ്‌മദ് സാജു, ബാബു നെഹ്ദി, സുഫിയാന്‍ അബ്ദുസ്സലാം, നസ്രു എറിയാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

മുസ്‌ലിം ലീഗ് സെക്രട്ടറി ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി. കെഎംസിസി നേതാക്കളായ സി.കെ കുഞ്ഞാന്‍, പി.വി കുഞ്ഞാലന്‍കുട്ടി, സാദിഖ് പെരിങ്ങാവ്, കുഞ്ഞിപ്പ പെരിയമ്പലം, ഹസ്സന്‍ കോയ പേങ്ങാട്, അനീസ് സിയാംകണ്ടം, റാസി പി.എന്‍, ഹബീബ് റഹ്‌മാന്‍ പി.കെ, അബ്ദുല്‍ഗഫൂര്‍ പേങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. ചീഫ് എഡിറ്റര്‍ മായക്കര അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞിബാവ ഓട്ടുപാറ സ്വാഗതവും, അസ്‌ലം കുവൈറ്റ് നന്ദിയും പറഞ്ഞു.

രാവിലെ നടന്ന കെഎംസിസി കുടുംബ സംഗമം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് സല്‍മാന്‍ കുറ്റിതൊടി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഫൈസല്‍ കൊല്ലോളി, ബ്ലോക്ക് പ്രസിഡണ്ട് ഷെജിനി ഉണ്ണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ അബ്ദുള്ള കോയ, വൈസ് പ്രസിഡന്റ് സുജാത കളത്തിങ്ങല്‍, ഹരിത സംസ്ഥാന പ്രസിഡന്റ് ആയിഷ ബാനു, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് യൂനുസ് മാസ്റ്റര്‍, മുന്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. അബ്ദുല്‍ കരീം, പി.വി.എ ജലീല്‍, വനിതാ ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.ഡി സുലൈഖ, കോണ്‍ഗ്രസ് നേതാവ് എന്‍ കുട്ട്യാലി, കെഎംസിസി നേതാക്കളായ ആബിദ് പറവൂര്‍, അബ്ദുല്ലത്തീഫ് കണ്ണം വെട്ടിക്കാവ്, റിയാസ് പുളിയന്തടന്‍, സൈദു പെരിങ്ങാവ്, ബാവ കൊല്ലോളി, ഉസ്മാന്‍ പേങ്ങാട്, അന്‍വര്‍ പി എന്നിവര്‍ പ്രസംഗിച്ചു,

പ്രമുഖ മോട്ടിവേറ്റര്‍ പ്രൊഫസര്‍ ജൗഹര്‍ മുനവ്വര്‍ മുഖ്യപ്രഭാഷണം നടത്തി. സലീം കൊല്ലോളി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ബഷീര്‍ സിയാന്‍ കണ്ടം സ്വാഗതവും, സലീം ഇ.പി നന്ദിയും പറഞ്ഞു.