സൗദിയിലെ കൊറോണ കേസ്: പുതിയ അണുബാധ കുറവ്, മരണത്തില്‍ വര്‍ദ്ധനവ്

ജിദ്ദ: ഇന്ന് (ചൊവ്വാഴ്ച) സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ‘കൊറോണ” വൈറസുമായി രജിസ്റ്റര്‍ ചെയ്ത പുതിയ അണുബാധകള്‍, രോഗം ഭേതമായത്, ഗുരുതര രോഗികള്‍ എന്നിവയില്‍ നേരിയ കുറവും മരണങ്ങളില്‍ വര്‍ദ്ധനവും കാണിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 145 പുതിയ അണുബാധ കേസുകള്‍ രേഖപ്പെടുത്തിയതായി മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍നിന്നും 38 കേസുകള്‍ കുറഞ്ഞതായാണ് ഇത് സുചിപ്പിക്കുന്നത്.
ഗുരുതര കേസുകളില്‍ പ്രകടമായ കുറവ് രേഖപ്പെടുത്തി; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12 കേസുകള്‍ തീവ്രപരിചരണ വിഭാഗത്തില്‍നിന്നും മാറ്റുവാനായിട്ടുണ്ട്. നിലവില്‍ ആകെ ഗുരുതര കേസുകളുടെ എണ്ണം 94 ആയി കുറഞ്ഞു. പുതുതായി 207 പേരുടെ രോഗം ഭേതമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് മരണങ്ങള്‍ രേഖപ്പെടുത്തി.






