മക്ക കെഎംസിസി ഹജജ് സെല്‍ വളണ്ടിയര്‍ സംഗമം സംഘടിപ്പിച്ചു

മക്ക: കെഎംസിസി മക്ക ഹജജ് സെല്‍ വളണ്ടിയര്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. മക്കയില്‍ ഹജജ് നാളില്‍ ഹാജിമാര്‍ക്ക് സേവനം ചെയ്ത 500 ല്‍ അധികം വളണ്ടിയര്‍മാര്‍ സംഗമത്തില്‍ സംബന്ധിച്ചു. മക്കയിലെ ഖസറുദ്ദീറ ഓഡിറ്റോറിയത്തിലാണ് സംഗമം നടന്നത്.

സുലൈമാന്‍ മാളിയേക്കല്‍ സംഗമം ഉല്‍ഘാടനം ചെയ്തു. കുഞ്ഞിമോന്‍ കാക്കിയ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി മൗലവി, മുസ്തഫ മുഞ്ഞകുളം, കുഞ്ഞാപ്പ പൂക്കോട്ടുര്‍ എന്നിവര്‍ പ്രസംഗിച്ചു. ഹജജ് നാളുകളില്‍ സേവന രംഗത്ത് ഉണ്ടായ അനുഭവങ്ങള്‍ വളണ്ടിയര്‍മാര്‍ പങ്ക് വെച്ചത് ശ്രദ്‌ധേയമായി. മുജീബ് പൂക്കോട്ടുര്‍ സ്വാഗതം പറഞ്ഞു.






