അപൂര്‍വ്വ ഖുര്‍ആന്‍ പ്രദര്‍ശനവുമായി കിംഗ് ഫഹദ് നാഷണല്‍ ലൈബ്രറി

റിയാദ്: സൗദി ഏകീകരണ കാലത്തിനു മുമ്പ് അച്ചടിച്ച പുസ്തകങ്ങളുടെ പ്രദര്‍ശനമൊരുക്കി കിംഗ് ഫഹദ് നാഷണല്‍ ലൈബ്രറി. അപൂര്‍വമായ ഖുര്‍ആനുകളുടെ പ്രദര്‍ശനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പഴയകാല ഖുര്‍ആന്‍ കയ്യെഴുത്തുപ്രതികളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.
ഖുര്‍ആനിന്റെ മധ്യകാല പകര്‍പ്പുകള്‍ ഉള്‍പ്പെടെ അപൂര്‍വ അറബി കയ്യെഴുത്തുപ്രതികളുടെ പ്രദര്‍ശനമാണ് റിയാദ് കിംഗ് ഫഹദ് നാഷണല്‍ ലൈബ്രറിയില്‍ തുറന്നത്. അബ്ദുല്‍ അസീസ് രാജാവിന്റെ ഭരണകാലത്ത് രാജ്യത്തിന്റെ ഏകീകരണത്തിന് മുമ്പ് അച്ചടിച്ച പുസ്തകങ്ങള്‍വരെ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. ലൈബ്രറി സെക്രട്ടറി ജനറല്‍ ഡോ. മന്‍സൂര്‍ ബിന്‍ അബ്ദുല്ല അല്‍-സമില്‍ ആണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.
ഹിജ്‌റ വര്‍ഷം മൂന്നാം നൂറ്റാണ്ടിലെ ഖുര്‍ആനുകളും പ്രാദേശിക കയ്യെഴുത്തുപ്രതികള്‍ ഇവിടെ കാണാനാകും. മിനിയേച്ചറുകള്‍, പുരാവസ്തുക്കള്‍, ലിഖിതങ്ങള്‍, അറബ്, സൗദി പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി വൈവിദ്യങ്ങള്‍ പ്രദര്‍ശനെത്തുന്നവര്‍ക്ക് കാണാനാകും. നാഷണല്‍ ലൈബ്രറി ഓഫ് ചൈന സംഭാവന ചെയ്ത ചൈനീസ് പുസ്തകങ്ങളും കിംഗ് ഫഹദ് നാഷണല്‍ ലൈബ്രറി ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.






