നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാണാതായ യുവാവിനെ തലശ്ശേരിയില്‍ കണ്ടെത്തി

തലശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കാണാതായ യുവാവിനെ തലശ്ശേരിയില്‍ കണ്ടെത്തി. തൃശൂര്‍ വെന്നുര്‍ സ്വദേശി അഫ്‌സലിനെയാണ് തലശ്ശേരിയിലെ ലോഡ്ജില്‍ കണ്ടെത്തിയത്. അഫ്‌സലിന്റെ മാതാവ് ഉമ്മല്ലു മകനെ കാണ്‍മാനില്ലെന് കാണിച്ച് നെടുമ്പാശ്ശേരി പൊലിസില്‍ പരാതി നല്‍കിയിരുന്നു.
പൊലിസ് നടത്തിയ പരിശോധനയില്‍ പുതിയ ബസ്‌സ്റ്റാന്‍ഡിനു സമീപത്തെ ലോഡ്ജ് മുറിയില്‍ നിന്നും അഫ്‌സലിനെ കണ്ടെത്തുകയായിരുന്നു. ദുബൈയില്‍ നിന്നാണ് അഫ്‌സല്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ഹോട്ടല്‍ മുറിയില്‍ അഫ്‌സല്‍ ഉള്‍പ്പടെ 14 പേര്‍ ഉണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. സംശയത്തെ തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. നിലവില്‍ ഇവരുടെ പേരില്‍ തലശ്ശേരിയിലോ നെടുമ്പാശ്ശേരി സ്‌റ്റേഷനിലോ കേസുകളില്ല. യുവാക്കള്‍ സ്വര്‍ണകടത്ത് സംഘത്തിലെ കണ്ണികളാണോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലിസ് പറഞ്ഞു.
വിമാനത്താവളത്തില്‍ നിന് ഒന്നരക്കിലോ സ്വര്‍ണമടങ്ങിയ ബാഗുമായി കടന്നതുമായി ബന്ധമുണ്ടോയെന്ന് പൊലിസ് പരിശോധിക്കുന്നുണ്ട്. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും പൊലിസ് കസ്റ്റഡിയിലെടുത്തു.






