നജ്‌റാനില്‍ പഴയൊരു വീട് തകര്‍ന്നു വീണു

شاهد ..
بسبب تجمعات مياه الأمطار..
إنهيار بيت طيني قديم معاد ترميمه في #نجران دون إصاباتhttps://t.co/3OhiHtzgZn pic.twitter.com/uyWISEuZ7a
— نجران الان (@NAJRAN_NOW) August 6, 2022
നജ്‌റാന്‍: മഴവെള്ളം കെട്ടിനിന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നജ്‌റാനില്‍ പഴയൊരു വീട് തകര്‍ന്നടിഞ്ഞത് പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
മണ്‍വീട് തകര്‍ന്നുവീണു എന്ന തെലക്കെടോടേയാണ് വാര്‍ത്ത പ്രചരിച്ചത്. മണ്ണും ചെളിയും തങ്ങിനിന്ന പഴയൊരു വീടാണിത്. അടുത്ത കാലത്ത് ഈ കെട്ടിടം പുതുക്കിപണിതിരുന്നു. വിള്ളലുകളുണ്ടായ വീടിന്റെ ഒരുഭാഗം തകരുന്നതും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വീട് മുഴുവന്‍ നിലം പതിക്കുന്നതും വീഡിയോയില്‍ കാണാവുന്നതാണ്.
ചെളിനിറഞ്ഞ വീടിന്റെ ഭിത്തികളില്‍ വെള്ളം കെട്ടിനിന്നതാണ് കെട്ടിടം തകരാന്‍ കാരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു.






