താഴ്‌വാരങ്ങളും പാറക്കെട്ടുകളും മുറിച്ചുകടക്കുന്നത് ശിക്ഷാര്‍ഹമെന്ന് സൗദി പൊതു സുരക്ഷാവിഭാഗം

താഴ്‌വാരങ്ങളും പാറക്കെട്ടുകളും മുറിച്ചുകടക്കുന്നത് ശിക്ഷാര്‍ഹമെന്ന് സൗദി പൊതു സുരക്ഷാവിഭാഗം

ജിദ്ദ: ശക്തമായി മഴപെയ്യുന്ന സമയത്ത് താഴ്‌വാരങ്ങളും പാറക്കെട്ടുകളും മുറിച്ചുകടക്കരുതെന്ന് സൗദി പൊതു സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കി. താഴ്‌വരകളും പാറക്കെട്ടുകളും ഒഴുക്കിനിടയില്‍ മുറിച്ചുകടക്കുന്നത് വ്യക്തിയുടെ ജീവന് അപകടമുണ്ടാക്കുന്ന ഗുരുതരമായ പ്രവൃത്തിയാണ്. താഴ്‌വരകളും പാറക്കെട്ടുകളും ഒഴുക്കിനിടയില്‍ മുറിച്ചുകടക്കുന്നത് 10,000 റിയാല്‍ വരെ പിഴ ഈടാക്കുന്ന ട്രാഫിക് നിയമലംഘനമായി കണക്കാക്കുമെന്നു പൊതു സുരക്ഷാവിഭാഗം അറിയിച്ചു.

സൗദിയിലെ ചില പ്രദേശങ്ങളില്‍ ഇടിമിന്നലിനും മഴക്കുമുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

നേരിയതും ശക്തമായതുമായ ഇടിമിന്നലും മഴയും തുടരുവാനുള്ള സാധ്യത നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് താഴ്‌വരകളില്‍ ഒഴുക്കിനും നിരവധി പ്രദേശങ്ങളില്‍ പേമാരിയ്ക്കും ഇടയാക്കിയേക്കും.