പന്തളം രാജകൊട്ടാരം സന്ദര്‍ശിച്ചു

പന്തളം: ജിദ്ദ ഒഐസിസി ശബരിമല തീര്‍ത്ഥാടക സേവന കേന്ദ്ര ഭാരവാഹികളും, കുടുംബങ്ങളും പന്തളം രാജകൊട്ടാരം സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം നമ്മളെ വിട്ടു പിരിഞ്ഞ വലിയ തമ്പുരാന്‍ രേവതി തിരുനാള്‍ പി.രാമവര്‍മ്മ രാജാക്ക് പ്രണാമം നേര്‍ന്നുകൊണ്ട് അനുശോചനക്കുറിപ്പ് കൈമാറി.
പന്തളം കൊട്ടാരത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ശബരിമല തീര്‍ത്ഥാടക സേവന കേന്ദ്ര ചെയര്‍മാനും ജിദ്ദ ഒഐസിസി പ്രസിഡന്റുമായ കെടിഎ മുനീര്‍ അനുശോചന സന്ദേശ കുറിപ്പ് പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡണ്ട് ശ്രീ ശശികുമാര വര്‍മ്മക്കു കൈമാറി. ചടങ്ങില്‍ ട്രസ്റ്റ് അംഗങ്ങളും ജിദ്ദയില്‍ നിന്നുവന്ന ഒഐസിസി പ്രവര്‍ത്തകരും പങ്കെടുത്തു.
കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ഒഐസിസി ശബരിമല സേവന കേന്ദ്രത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പറ്റി വിവരിച്ചു. സൗദി അറേബ്യയില്‍ ഹജജിനു വരുന്ന വിശ്വാസികളെ അവിടുത്തെ ഭരണ സംവിധാനം സുരക്ഷിതമായി കര്‍മ്മങ്ങള്‍ നടത്താന്‍ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന പോലെ യാത്രാ സൗകര്യങ്ങളും പാര്‍പ്പിട സൗകര്യങ്ങളും ഭക്തജനങ്ങള്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാത്ത രീതിയില്‍ ചെയ്യുന്നതിന് സര്‍ക്കാരുമായി സമ്മര്‍ദം ചെലുത്തുന്നതിന് പ്രവാസികള്‍ കൂടെ ഉണ്ടാകുമെന്ന് മുനീര്‍ ഉറപ്പു നള്‍കി. ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത രീതിയില്‍ നാനാ മതസ്ഥര്‍ക്കും ആരാധിക്കുവാന്‍ അയ്യപ്പനും വാവരും കുടിയിരിക്കുന്ന ശബരിമലയുടെ പ്രസക്തി ലോക രാജ്യങ്ങള്‍ക്ക് മാതൃകയാണന്ന് മുനീര്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
മകരവിളക്കിന് അയ്യപ്പസ്വാമിക്ക് ചര്‍ത്താനുള്ള തിരുവാഭരണ പേടകങ്ങളെയും പല്ലക്കിനെയും പറ്റി പ്രസിഡണ്ട് ശശികുമാര വര്‍മ്മ വിവരിച്ചു. വലിയ തമ്പുരാന്റെ വിടവാങ്ങലില്‍ അനശോചനം അറിയിക്കാന്‍ കടല്‍താണ്ടി എത്തിയ ശബരിമല സേവന കേന്ദ്ര പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചു. ഒഐസിസി ജില്ലാ പ്രസിഡന്റും ശബരിമല സേവന കേന്ദ്ര കണ്‍വീനറുമായ അനില്‍ കുമാര്‍ പത്തനംതിട്ട നേതൃത്വം നല്‍കി. നൗഷാദ് അടൂര്‍, മനോജ് മാത്യു അടൂര്‍, അംജത് അടൂര്‍, സുദിന്‍ പന്തളം, സജി കുറുങ്ങാട്ട്, ബിജി സജി, സാബുമോന്‍ പന്തളം, അബ്ുല്‍ മുനീര്‍ പത്തനംതിട്ട, സ്റ്റീവ് സജി, ഷമീന മുനീര്‍ എന്നിവര്‍ പങ്കെടുത്തു.
പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ രേവതി തിരുനാള്‍ പി.രാമവര്‍മ്മ രാജാക്ക് പ്രണാമം നേര്‍ന്നു കൊണ്ടുള്ള അനുശോചനക്കുറിപ്പ് ജിദ്ദ ഒഐസിസി ശബരിമല സേവന കേന്ദ്രത്തിന് വേണ്ടി ചെയര്‍മാന്‍ കെടിഎ മുനീര്‍ പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡണ്ട് ശ്രീ ശശികുമാര വര്‍മ്മക്കു കൈമാറുന്നു.






