ഹറദില്‍ അപകടത്തില്‍ മരിച്ച കുമാറിന്റെ മൃതദേഹം നാളെ(ശനിയാഴ്ച) സ്വദേശത്ത് സംസ്‌കരിക്കും

നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത് കെഎംസിസി വെല്‍ഫയര്‍ വിംഗ്

അല്‍കോബാര്‍: അല്‍ഹസ്സക്ക് സമീപം ഹറദില്‍ ജൂലായ് 27 ന് നടന്ന വാഹനാപകടത്തില്‍ മരിച്ച കൊല്ലം ആദിച്ചനല്ലൂര്‍ സ്വദേശി ചെറ്റാടിയില്‍ പുത്തന്‍ വീട്ടില്‍ പരേതനായ സുകുമാരന്റെ മകന്‍ കുമാറിന്റെ (49) മൃതദേഹം നാളെ(ആഗസ്റ്റ് 6 ശനിയാഴ്ച) ഉച്ചക്ക് സ്വദേശമായ മൈലക്കാട് സംസ്‌കരിക്കും. എട്ട് വര്‍ഷം അല്‍ഹസ ആ്ഥാനമായ ജിസിസി കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത കുമാറിന്റെ പിക്കപ്പ് വാഹനം സ്വകാര്യ ബസുമായി കൂട്ടിയിടിച്ചു ഗുരുതര പരുക്കുകളോടെ ഹഫൂഫ് കിംഗ് ഫഹദ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു വെങ്കിലും മരണപ്പെടുകയായിരുന്നു.

മാതാവ്: രാധാമണി. ഭാര്യ: പരേതയായ സരിത. മക്കള്‍: വിദ്യാര്‍ഥികളായ പൂജ, പൃഥ്വി. സഹോദരന്‍: സുരേഷ് കുമാര്‍. ട്രാഫിക്ക് നടപടി ക്രമങ്ങള്‍ക്കും മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള നിയമ നടപടികള്‍ക്കും നാട്ടിലെ ബന്ധുക്കളും ഇന്ത്യന്‍ എംബസിയും അല്‍കോ ബാര്‍ കെഎംസിസി വെല്‍ഫയര്‍ വിംഗ് കണ്‍വീനര്‍ ഹുസൈന്‍ ഹംസ നിലമ്പൂരിന് അനുമതി പത്രം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമൂഹ്യ പ്രവര്‍്ത്തകരായ ഫിറോസ് ഖാന്‍ കൊട്ടിയം, നൂറുദ്ദീന്‍ കൊട്ടിയം എന്നിവരുടെ സഹായത്തോടെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്ന് (വെള്ളിയാഴ്ച) ദമാം വിമാനത്താവളത്തില്‍നിന്നും തിരുവനന്തപുറത്തേക്കുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിച്ചു.