സഊദിയിലും റോഡുകള്‍ക്ക് ടോള്‍ പിരിവ് വന്നേക്കുമെന്ന് സൂചന

റിയാദ്: ഒരു വര്‍ഷത്തിനുള്ളില്‍ സൗദിയിലെ റോഡുകളില്‍ ടോള്‍പിരിവ് വന്നേക്കുമെന്ന് സുചന. സഊദി റോഡ്‌സ് അതോറിറ്റി ഇതുസംബന്ധിച്ച് തീരുമാനം െൈകകൊണ്ടതായി ബന്ധപ്പെട്ടവര്‍ അല്‍ അറേബ്യ ന്യൂസ് ചാനലിനോട് സുചിപ്പിച്ചു.

പണമടക്കാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന സെക്കന്‍ഡറി റോഡുകള്‍ ഉള്ള മെയിന്‍ റോഡുകള്‍ക്കായിരിക്കും ടോള്‍ ചുമത്തുക എന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.