സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്തതിന് അറസ്റ്റ്

ജിദ്ദ: സ്ത്രീകളെ കബളിപ്പിച്ച് സ്വകാര്യ വിവരങ്ങളും ഫോട്ടോകളും കൈക്കലാക്കി ബ്ലാക്ക് മെയില്‍ ചെയ്തയാള്‍ സൗദിയില്‍ അറസ്റ്റിലായി. ജോലി വാഗ്ദാനം ചെയ്താണ് ബ്ലാക്ക് മെയില്‍ ചെയ്തത്. പ്രതിക്കെതിരെ അടുത്ത ശിക്ഷ നല്‍കണമെന്ന ആവശ്യം അയര്‍ന്നിട്ടുണ്ട്.
ജോലിതേടുന്ന വനിതകളെ കബളിപ്പിച്ചയാളാണ് അറസ്റ്റിലായിരിക്കുന്നത്. സ്ത്രീകളുടെ സ്വകാര്യ വിവരങ്ങളും ഫോട്ടോകളും കൈക്കലാക്കുകയാണ് ആദ്യം ഇയാള്‍ ചെയ്തിരുന്നത്. തുടര്‍ന്ന് ബ്ലാക്ക് മെയില്‍ ചെയ്യുകയും മോശമായിപെരുമാറുകയും ചെയ്യും. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളൈ അധികൃതര്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജറാക്കി. സൗദി പൗരനാണ് അറസ്റ്റിലായിരിക്കുന്നത്.
ഇത് സംബന്ധിച്ച് ലഭിച്ച പരാതി ലഭിക്കുകയും അന്വേഷണത്തില്‍ പരാതിയില്‍ സത്യമുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. സ്ത്രീകളുടെ വ്യക്തിഗത വിവരങ്ങള്‍, ഫോട്ടോകള്‍, ഔദ്യോഗിക രേഖകള്‍, ദേശീയ ഐഡന്റിറ്റി പകര്‍പ്പുകള്‍ എന്നിവ പ്രതി തന്റെ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മോശമായ ആവശ്യങ്ങള്‍ക്കായി സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്തതായി കണ്ടെത്തുകയുണ്ടായി. പ്രതിയെ അറസ്റ്റ് ചെയ്യുകയും കേസ് ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. കടുത്ത ശിക്ഷ ലഭിക്കേണ്ട വകുപ്പുകള്‍ പ്രതിയുടെ പേരില്‍ എടുത്തതായി അധികൃതര്‍ പറഞ്ഞു. വ്യക്തിഗത വിവരങ്ങള്‍ മറ്റാര്‍ക്കും പങ്ക്‌വെക്കരുതെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.






