വീട്ടുവോലക്കാരിയെ ആക്രമിച്ച കേസില്‍ അറസ്റ്റ്

ഹായില്‍: ഒളിച്ചോടിയ വീട്ടുവോലക്കാരിയെ ആക്രമിച്ച കേസില്‍ സൗദി പബ്ലിക് പ്രോസിക്യൂഷന്‍ ഇടപെട്ടു. സൗദിയിലെ ഹായിലില്‍ ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്ന വീട്ടുജോലിക്കാരി സ്‌പോണ്‍റെ വിട്ട് മറ്റൊരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. പുതിയ തൊഴിലുടമയുടെ വിട്ടില്‍വെച്ചാണ് വീട്ടുവേലക്കാരി ആക്രമിക്കപ്പെട്ടത്.
സൗദിയിലെ ഹായില്‍ മേഖലയില്‍നിന്ന് ഓടിപ്പോയ വേലക്കാരിയെ മൂന്ന് സ്ത്രീകളും ഒരു പുരുഷനും ചേര്‍ന്ന് മര്‍ദ്ദിച്ച കേസിലാണ് സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷന്‍ ഇടപെട്ടത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 24, 27, 28 പ്രകാരം അന്വേഷണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും കേസ് റഫര്‍ ചെയ്യാനും ബന്ധപ്പെട്ട സുരക്ഷാ ഏജന്‍സികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശം നല്‍കിയിരിക്കയാണ്.
ആക്രമണ സംഭവത്തെക്കുറിച്ച് ഒരു പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഇടപെട്ടത്. വീട്ടുജോലിക്കാരി തന്റെ സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടി മറ്റൊരു വീട്ടില്‍ അനധികൃതമായി ജോലി ചെയ്യുകയായിരുന്നു. നിയമപരമായ യാതൊരു രേഖയുമില്ലാതെ ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് പുതിയ ജോലി സ്ഥലത്തെ മൂന്ന് സ്ത്രീകളും ഒരു പുരുഷനും ചേര്‍ന്ന് വീട്ടുജോലിക്കാരിയെ ആക്രമിച്ചത്. വീട്ടുജോലിക്കാരിയെ ചൂഷണം ചെയ്യുകയും അവളുടെ നിയമപരമായ അവകാശങ്ങള്‍ നിഷേധിച്ചതിന് ശേഷം ആക്രമിക്കാനും വീട്ടില്‍ നിന്ന് പുറത്താക്കാനും പ്രേരിപ്പിക്കുകയായിരുന്നു.
മനുഷ്യവ്യക്കടത്ത് വിരുദ്ധ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 15 അനുസരിച്ച് വീട്ടുജോലിക്കാരിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് കൈമാറാനും പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദ്ദേശിച്ചു. തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങളും നിയമങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത പബ്ലിക് പ്രോസിക്യൂഷന്‍ ഊന്നിപറഞ്ഞു.






