ഹജറുല്‍ അസ്‌വദ് ചുംബിക്കാനും ഹിജ്‌റ് ഇസ്മായിലില്‍ പ്രാര്‍ത്ഥനക്കും കൂടുതല്‍ സൗകര്യമൊരുക്കുന്നു

മക്ക: ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നതിനും ഹിജ്‌റ് ഇസ്മായിലില്‍ പ്രാര്‍ത്ഥനക്കും കൂടുതല്‍ സൗകര്യമൊരുക്കാന്‍ വിപുലമായ പദ്ധതി. തീര്‍ഥാടകരുടെ സൗകര്യാര്‍ഥം പദ്ധതി നടപ്പിലാക്കുന്നത് ഇരു ഹറം കാര്യാലയമാണ്. ഹറമിലെത്തുന്ന തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറ്റവും മികച്ച സേവനങ്ങള്‍ ഒരുക്കുകയാണ് സൗദി ഭരണാധികാരികള്‍.

വിശുദ്ധ കഅബയുടെ മൂലയിലുള്ള ഹജജറുല്‍ അസ്‌വദ് എന്ന കറുത്ത ശില ചുംബിക്കുന്നതിനും കഅ്ബയുടെ അരികിലുള്ള ഹിജ്‌റ് ഇസ്മായിലില്‍ പ്രാര്‍ത്ഥനക്കും കൂടുതല്‍ സൗകര്യമൊരുക്കാന്‍ വിപുലമായ പദ്ധതിയാണ് ഒരുങ്ങുന്നത്. ഇരു ഹറം കാര്യാലയമാണ് തീര്‍ഥാടകര്‍ക്ക് പ്രാര്‍ഥ്ഥനക്ക് വിപുലമായ സൗകര്യമൊരുക്കാന്‍ പദ്ദതിയിട്ടിട്ടുള്ളത്. ഹജറുല്‍ അസ്‌വദില്‍ ആത്മീയ പരിവേശത്തില്‍ സുരക്ഷിതത്വത്തോടെയും ആരോഗ്യകരമായ അന്തരീക്ഷത്തിലും ചുംബിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനും വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഹറം കാര്യാലയ മേധാവി ഷെയ്ഖ് അബ്ദുള്‍ റഹ്‌മാന്‍ അല്‍ സുദൈസിന്റെ മാര്‍ഗനിര്‍ദേശത്തിനും തുടര്‍നടപടികള്‍ക്കും കീഴിലാണ് പദ്ധതി ഒരുക്കുന്നത്.

ഇരു ഹറമിലുമെത്തുന്ന തീര്‍ത്ഥാടകര്‍ക്കും ആരാധകര്‍ക്കും അവരുടെ കര്‍മ്മങ്ങള്‍ എളുപ്പത്തിലും സൗകര്യത്തിലും നിര്‍വ്വഹിക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് ബന്ധപ്പെട്ട അധികാരികളുടെ പങ്കാളിത്തത്തോടെ ഹറം കാര്യാലയം കടമകള്‍ നിര്‍വ്വഹിച്ചുപോരുന്നുണ്ട്. ഹറമിലെത്തുന്ന തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനുള്ള സൗദി ഭരണാധികാരികളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി രൂപീകൃതമായ വിപുലമായ പദ്ധതി സംവിധാനത്തിന്റെ ഭാഗമായാണ് ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നതിനും ഹിജ്‌റ് ഇസ്മായിലില്‍ പ്രാര്‍ത്ഥനക്കും സൗകര്യമൊരുക്കുന്നത്.