ശ്രീനഗര്‍ ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി

മക്ക: കേന്ദ്രഹജജ്കമ്മിറ്റിവഴി എത്തി ശ്രിനഗര്‍ ഹാജിമാര്‍ക്ക് മക്ക കെഎംസി സി യാത്രയയപ്പ്‌നല്‍കി. ജിദ്ദ കിംഗ് അബ്ദുല്‍അസീസ് ഇന്റര്‍നാഷണല്‍ എവിമാനത്താവളം വഴി നാട്ടിലേക്ക് യാത്രയാകുന്ന അവസാനത്തെ ഇന്ത്യന്‍ ഹജജ് സംഘമാണ് ഇത്.

സ്‌പെജെറ്റ് വിമാനത്തിലാണ് യാത്ര. 137 അംഗങ്ങളാണ് യാത്രയില്‍ ഉള്ളത്. ഇന്ത്യന്‍ ഹജജ്മിഷന്‍ ഉദ്യോഗസ്ഥരും, ഹജജ് മന്ത്രാലയ ഉദ്യോഗസ്ഥരും, കെഎംസിസി വളണ്ടിയര്‍മാരും ചേര്‍ന്ന് യാത്രയാക്കി. ഹാജിമാര്‍ക്ക് യാത്രയില്‍ കഴിക്കാനുള്ള ഫ്രുട്‌സ് അടങ്ങിയ ഭക്ഷണക്വിറ്റ് കെഎംസിസി നല്‍കിയാണ് യാത്രയാക്കിയത്. കുഞ്ഞിമോന്‍ കാക്കിയ, മുജീബ് പൂക്കോട്ടൂര്‍, സുലൈമാന്‍ മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.