യാംബു അൽ മനാർ സ്‌കൂളിന് ഈ വർഷവും നൂറുമേനി

യാംബു:  സി.ബി.എസ്.ഇ  പത്താം ക്ലാസ് പരീക്ഷയിൽ യാംബു  അൽ മനാർ ഇന്റർ നാഷനൽ സ്‌കൂളിന് ഈ വർഷവും നൂറു മേനിയുടെ തിളക്കം. പരീക്ഷയെഴുതിയ 21 പേരിൽ 16  പേർക്ക് ഡിസ്റ്റിങ്ഷനും 3  പേർക്ക് ഫസ്റ്റ് ക്ലാസും രണ്ടു പേർക്ക് സെക്കന്റ് ക്ലാസും ലഭിച്ചു. 
93.4  ശതമാനം മാർക്ക് വാങ്ങി ശ്രീലയ വിനോദ് ആണ് സ്‌കൂളിൽ  ഒന്നാം റാങ്ക് നേടിയത്. പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ സ്‌കൂൾ മാനേജിങ് ഡയറക്റ്റർ അഹ്‌മദ്‌  മുഹമ്മദ് മരിയോദ, സ്‌കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, ഗേൾസ് വിഭാഗം വൈസ് പ്രിൻസിപ്പൽ ഫായിസ  പി.എം, ബോയ്‌സ്  വിഭാഗം ഹെഡ്‌മാസ്റ്റർ സയ്യിദ് യൂനുസ്, ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് രഹ്‌ന ഹരീഷ് എന്നിവർ അഭിനന്ദിച്ചു.