റമദാന്‍ കളക്ഷന്‍ കൈമാറി

ജിദ്ദ: സ്പര്‍ശം ജിദ്ദ ചാപ്റ്റര്‍ ഇക്കഴിഞ്ഞ റമദാനില്‍ ശേഖരിച്ച റമദാന്‍ കളക്ഷന്‍ പൂക്കോട്ടുരിലെ സ്പര്‍ശം ഓഫീസില്‍ നടന്ന ചടങ്ങില്‍ സ്പര്‍ശം പ്രസിഡന്റ് അബ്ദുസമദ് പൂക്കോട്ടൂരിന് സ്പര്‍ശം ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് പി.പി മുസ്തഫ കൈമാറി.

ജനറല്‍ സെക്രട്ടറി വി.പി. സലിം, പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് കെ. ഇസ്മായില്‍ മാശ്ശസ്റ്റര്‍, പഞ്ചായത് മുസ്‌ലി ലീഗ് ജനറല്‍ സെക്രട്ടറി സി.ടി നൗഷാദ്, എന്‍.പി അക്ബര്‍, വി.കെ മുഹമ്മദ്, ജിദ്ദ ചാപ്റ്റര്‍ ഭാരവാഹികളായ ജാഫര്‍ അത്താണിക്കല്‍, അഷ്‌റഫ് പുല്ലാര, ഹംസ ചീനിക്കല്‍, മജീദ് പുല്ലാര, അബൂബക്കര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.