ഹജജിനുവന്ന സ്ത്രീകളടക്കം 378 പ്രസവങ്ങള്‍ മക്കയില്‍ രേഖപ്പെടുത്തി

മക്ക: ഈ മാസം 15 ദിവത്തിനുള്ളില്‍ മക്കയില്‍ നടന്നത് ഹജജിനുവന്ന സ്ത്രീകളടക്കം 378 പ്രസവങ്ങള്‍. നിലവിലെ ദുല്‍ഹിജജ മാസത്തിലെ പതിനഞ്ച് ദിവസങ്ങളില്‍ മക്കയിലെ മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റലിലാണ് 378 നവജാത ശിശുക്കളുടെ ജനനം രേഖപ്പെടുത്തിയിട്ടുള്ളത്.
378 പ്രസവത്തില്‍ 112 സിസേറിയന്‍ ഉള്‍പ്പെടുന്നു. പ്രസവിച്ചവരില്‍ 280 സൗദികളും 94 സൗദികളല്ലാത്ത, വിദേശികളുമാണ്. ഹജജ് ചെയ്യാന്‍ മക്കയിലെത്തിയ 4 സ്ത്രീകള്‍ പ്രസവിച്ചവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ നവജാത ശിശുക്കളില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം വേര്‍തിരിച്ച് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.






