80,000 ആഭ്യന്തര ഹാജിമാര്‍ക്ക് ഈ വര്‍ഷം മശാഇര്‍ ട്രൈന്‍ ഉപയോഗിക്കാനാകും

മക്ക: ഈവര്‍ഷം ആഭ്യന്തര ഹാജിമാരില്‍ 80,000പേര്‍ക്ക് മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളില്‍ മശാഇര്‍ ട്രെയിന്‍ സേവനം ഉപയോഗിക്കാനാകും. 1,50,000 ആഭ്യന്തര തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജജു നിര്‍വ്വഹിക്കുക. ആഭ്യന്തര തീര്‍ഥാടക കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഏകോപന കൗണ്‍സില്‍ മേധാവി ഡോ. സഈദ് അല്‍ ജോഹാനിയാണ് ഇതുസംബന്ധമായി അറിയിച്ചത്.
ഭക്ഷണത്തിന്റെ ഗുണനിലവാരം തീര്‍ഥാടകരുടെ ആഗ്രഹമനുസരിച്ചായിരിക്കും. മിനായില്‍ തീര്‍ഥാടക ക്യാമ്പുകളില്‍ ബെഫെ സൗകര്യമുണ്ടായിരിക്കും. കിദാന കമ്പനി സ്ഥാപിച്ച സെന്‍ട്രല്‍ കിച്ചണുകള്‍ ഹാജിമാര്‍ക്കുപയോഗിക്കാനാകും. മക്കയിലെ ലൈസന്‍സുള്ള അടുക്കളകളില്‍ ഭക്ഷണം തയ്യാറാക്കി തീര്‍ഥാടകര്‍ക്കിടയില്‍ വിളമ്പാന്‍ ഭക്ഷണങ്ങള്‍ കൊണ്ടുവരാന്‍ അനുവദിക്കും. ടെന്റുകള്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ ഹോട്ടല്‍ മുറികള്‍ക്ക് തുല്ല്യമാണ്.
ദുല്‍ഹജജ് 6, 7, 8 ദിവസങ്ങളില്‍ ഹാജിമാര്‍ മിനയില്‍ എത്തും. ഹജജ് കര്‍മ്മം കഴിഞ്ഞ് ദുല്‍ഹജജ് 13 ന് കുദായ്, പ്രിന്‍സ് മിതേബ് പാര്‍ക്കിംഗ് ഏരിയകളില്‍ നിന്നായിരിക്കും ഹാജിമാര്‍ മക്കയിലേക്ക് മടങ്ങുക.






