മുഖ്യമന്ത്രി രാജിവെച്ച് സംസ്ഥാനത്തു സമാധാനം പുന:സ്ഥാപിക്കണം: മക്ക ഒഐസിസി

മക്ക: കെപിസിസി ഓഫീസിന് നേരെ ആക്രമണം നടത്തിയ സിപിഎംന്റെ ആക്രമ രാഷ്ട്രീയം കേരളത്തില്‍ ജനങ്ങളുടെ സമാധാന ജീവിതം തന്നെ ഇല്ലാതാക്കിയിരിക്കയാണ്. മുഖ്യമന്ത്രി രാജിവെച്ചു കേരളത്തില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ തയ്യാറാകണമെന്നും കേരളത്തിലെ കോണ്‍ഗ്രസ്സ് ഓഫീസുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പിണറായിയുടെ പോലീസിന് കഴിയുന്നില്ല എന്നത് കേരളത്തില്‍ ജനാധിപത്യ സംവിധാനത്തിന് പോലും സംരക്ഷണം നല്‍കുന്നതില്‍ ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ചൂണ്ടിക്കാട്ടുന്നത് എന്നും മക്ക ഒഐസിസി വാര്‍ത്തകുറിപ്പിലുടെ അഭിപ്രായപ്പെട്ടു.
മക്ക ഒഐസിസി നേതാക്കളായ ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, റഷീദ് ബിന്‍സാഗര്‍ എന്നിവരാണ് വാര്‍ത്താകുറിപ്പ് ഇറക്കിയത്






