ഇടി മുഹമ്മദ് ബഷീര്‍ എംപിയെ തടഞ്ഞ യു പി പോലീസിന്റെ ജനാധിപത്യ വിരുദ്ധ നടപടിയില്‍ ബാഗ്ദാദിയ ഈസ്റ്റ് ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു

ജിദ്ദ: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പോലീസ് വേട്ടയാടുന്നവരെ നേരില്‍ കാണാന്‍ കാണ്‍പൂരിലെത്തിയ ഇടി മുഹമ്മദ് ബഷീര്‍ എംപിയെ തടഞ്ഞ യു പി പോലീസിന്റെ ജനാധിപത്യ വിരുദ്ധ നടപടിയില്‍ ജിദ്ദ കെഎംസിസി ബാഗ്ദാദിയ ഈസ്റ്റ് ഏരിയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിദേശങ്ങളില്‍ ജീവിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് അഭിമാനത്തോടെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കാന്‍, ലോക ജനതക്ക് മുമ്പില്‍ ഇന്ത്യയുടെ ആത്മാഭിമാനം കളങ്കപ്പെടുത്തിയ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. കേരള സര്‍ക്കാരിനെതിരെയും സിപിഎം നേതാക്കള്‍ക്കെതിരെയും ഉയര്‍ന്നുവന്ന ഗൗരവതരമായ ആരോപണങ്ങളില്‍ കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും മുഖ്യ മന്ത്രി രാജിവെച്ച് അന്വേഷണം നേരിതണമെന്നും യോഗം ആവശ്യപ്പെട്ടു.

ബാഗ്ദാദിയ ഇമ്പീരിയല്‍ റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഖാലിദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ലത്തീഫ് മുസ്‌ല്യാരങ്ങാടി  ഉത്ഘാടനം ചെയ്തു. മജീദ് പുകയൂര്‍, ടി കെ അബ്ദുറഹ്‌മാന്‍, അബൂ കട്ടുപ്പാറ, റസാഖ് പുല്‍പറ്റ, നിഷാംഅലി വലമ്പൂര്‍, സൈതലവി വയനാട് തുടങ്ങിയവര്‍ പങ്കെടുത്തു.

മുഹമ്മദ് റഫീഖ് കൂളത്ത് സ്വാഗതവും ഷബീറലി കോഴിക്കോട് നന്ദിയും പറഞ്ഞു.