ഫോട്ടോഗ്രാഫര്‍ മുരളീധരനും ബിന്ദു രാജും കെ.എം.സി.സി.യില്‍ അംഗങ്ങളായി

ജിദ്ദ: കെ.എം.സി.സിയില്‍ അംഗമാവുക പ്രവാസത്തിന്റെ നന്മയാവുക എന്ന പ്രമേയം മുന്‍ നിര്‍ത്തി ജിദ്ദ കെ.എം.സി.സി.സെന്‍ട്രല്‍ കമ്മിറ്റി ആരംഭിച്ച അംഗത്വ വിതരണ കാമ്പയിന്റെ ഭാഗമായി അല്‍ സലാമ ഏരിയ കെ എം സി സി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു. ജിദ്ദ കെ.എം.സി.സി.സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുരളീധരന്‍ ഒളുവങ്ങാട്ടില്‍, പി.ബിന്ദുരാജ് എന്നിവരില്‍ നിന്ന് അംഗത്വ അപേക്ഷ ഫോറം സ്വീകരിച്ച് കൊണ്ടാണ് ഉല്‍ഘാടനം നിര്‍വഹിച്ചത്. ഇതില്‍ പ്രമുഖ ഫോട്ടോഗ്രാഫറായ മുരളീധരന്‍ ഒളുവങ്ങാട്ടില്‍ 5 വര്‍ഷമായി കെ.എം.സി.സിയില്‍ പ്രവര്‍ത്തിച്ചു വരികയാണ്.
കെ.എം.സി.സിയുടെ മഹത്തായ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം തോന്നി ബിന്ദുരാജ് പുതുതായി കെ.എം.സി.സിയില്‍ ചേരുകയായിരുന്നു. ചടങ്ങില്‍ അല്‍ സലാമ ഏരിയ പ്രസിഡന്റ് എം സി അയ്യൂബ് അധ്യക്ഷം വഹിച്ചു. പാലക്കാട് ജില്ലാ സെക്രട്ടറി സക്കീര്‍ മണ്ണാര്‍ക്കാട്, ഏരിയ ഭാരവാഹികളായ ജലീല്‍, പി.എന്‍.സി സലാം, ഷഫീഖ് കൊണ്ടോട്ടി, അബൂബക്കര്‍, ഇസ്ഹാഖ് കാരാത്തോട് തുടങ്ങിയവര്‍ സംബന്ധിച്ചു.
സെക്രട്ടറി റഷീദ് പറങ്ങോടത്ത് സ്വാഗതവും ട്രഷറര്‍ കെ സി അബൂബക്കര്‍ നന്ദിയും പറഞ്ഞു.






