കെഎംസിസി അസീസിയ ഏരിയ കമ്മിറ്റി അംഗത്വ കാമ്പയിന്‍ ആരംഭിച്ചു

ജിദ്ദ: ‘കെ.എം.സി.സിയില്‍ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക’ എന്ന പ്രമേയം മുന്‍ നിര്‍ത്തി ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ആരംഭിച്ച അംഗത്വ വിതരണ കാമ്പയിന്റെ ഭാഗമായി അസീസിയ ഏരിയ കെ.എം.സി.സി കമ്മിറ്റി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നസീം പോളിക്ലിനിക് ഓഡിറ്റോറിയത്തില്‍ തുടക്കം കുറിച്ചു.
നസീം പോളിക്ലിനിക് എം.ഡി നൗഷാദ് ഇബ്രാഹിം മലപ്പുറം ജില്ലാ സെക്രട്ടറി വി.വി അഷ്‌റഫില്‍ നിന്നും അംഗത്വ അപേക്ഷ ഫോറം സ്വീകരിച്ച് കൊണ്ടാണ് ഉല്‍ഘാടനം നിര്‍വഹിച്ചു.
ഏരിയ സെക്രട്ടറി മുഹമ്മദലി പുല്‍പ്പറ്റ സ്വാഗതവും ട്രഷറര്‍ ജലീല്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു. ഏരിയ കമ്മിറ്റി ഭാരവാഹികളായ ഹാഷിം ലുഖ്മാന്‍, മുഹമ്മദലി ഹസ്മി, നൗഷാദ് കോഡൂര്‍, ഹബീബ് പുല്‍പ്പാടന്‍, ഹമീദ് അസ്‌ലം തുടങ്ങിയവര്‍ യോഗത്തിനു നേത്രത്വം നല്‍കി.
ജിദ്ദയിലെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പൊളിച്ചുനീക്കിയ പ്രദേശങ്ങളില്‍ നിന്നും അസീസിയ ഏരിയയിലേക്ക് എത്തിയ എല്ലാ പ്രവര്‍ത്തകരും ഏരിയ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.






