ഉംറ വിസക്കുള്ള അപേക്ഷ നാളെവരെ മാത്രം

മക്ക: ഉംറ വിസക്കുള്ള അപേക്ഷ നാളെവരെ മാത്രമെ സ്വീകരിക്കുയുള്ളൂ. നാളെ അവസാനമായി സ്വീകരിക്കുന്ന അപക്ഷേകര്‍ ഉംറ ചെയ്ത് മടങ്ങുന്നതോടെ നിലവിലെ ഹജജ് സീസണ്‍ അവസാനിക്കും. ഹജജ് കര്‍മ്മത്തിനുള്ള പെര്‍മിറ്റിനായുള്ള വ്യാജ വെബ്‌സൈറ്റുകളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

65 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഇത്തവണ ഹജജിന് അനുമതി. ഹജജ് തീര്‍ത്ഥാടകര്‍ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സിന്‍ എടുത്തിരിക്കണം. സൗദിയിലേക്ക് വരുന്നതിന് 72 മണിക്കൂര്‍ മുമ്പെടുത്ത പി.സി.ആര്‍ പരിശോധനാഫലം നിര്‍ബന്ധമാണ്.